വേഗപരിധി കൂട്ടാൻ സംസ്ഥാനത്തിന് പ്രേരണയായത് നല്ല റോഡും പശ്ചാത്തല സൗകര്യവും

Share our post

തിരുവനന്തപുരം: പത്തു വർഷത്തിനു ശേഷം ഇരുചക്രവാഹനം ഒഴികെയുള്ളവയ്ക്ക് വേഗപരിധി കൂട്ടാൻ സംസ്ഥാനത്തിന് പ്രേരണയായത് നല്ല റോഡും പശ്ചാത്തല സൗകര്യവും. ദേശീയ, സംസ്ഥാന, മലയോര, ജില്ലാ, ഗ്രാമീണ, നഗര റോഡുകളുടെയെല്ലാം വീതി കൂടി ഉന്നതനിലവാരത്തിലായി.

പത്തു വർഷംമുമ്പുള്ള റോഡിന്റെ അവസ്ഥയല്ല ഇന്നുള്ളതെന്ന് ഗതാഗതമന്ത്രി ആന്റണി രാജു പറഞ്ഞു. റോഡുകളിൽ വേഗപരിധി ബോർഡ് പ്രദർശിപ്പിക്കും. കേരളത്തിൽ വാഹനാപകടത്തിൽ പെടുന്നതിൽ 58 ശതമാനവും ഇരുചക്ര യാത്രക്കാരാണ്.

ജീവഹാനി സംഭവിക്കുന്നവരിൽ 22 ശതമാനവും കാൽനടയാത്രക്കാർക്കും. ഇതിൽ കൂടുതൽ അപകടം വരുത്തുന്നത് ഇരുചക്ര വാഹനക്കാരാണെന്ന്‌ മോട്ടോർ വാഹനവകുപ്പ്‌ പറയുന്നു. ഇതാണ്‌ വേഗപരിധി കുറയ്‌ക്കാൻ കാരണം. ജൂലൈ ഒന്നുമുതൽ പ്രാബല്യത്തിൽ വരും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!