ഷൊര്‍ണൂരില്‍ ബസുകള്‍ കൂട്ടിയിടിച്ചു; നിരവധി പേര്‍ക്ക് പരിക്ക്; രണ്ട് പേരുടെ നില ഗുരുതരം

പാലക്കാട്: ഷൊര്‍ണൂരില്‍ സ്വകാര്യ ബസുകള്‍ കൂട്ടിയിടിച്ച് അപകടം. 41 പേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.
ഷൊര്‍ണൂരിനടുത്ത് കൂനത്തറയിലാണ് അപകടമുണ്ടായത്. ഷൊര്‍ണൂരില്‍ നിന്ന് ഗുരുവായൂരിലേക്ക് പോകുന്ന ബസും ഗുരുവായൂരില്‍ നിന്ന് തിരിച്ചുവരുന്ന ബസും തമ്മിലാണ് കൂട്ടിയിടിച്ചത്.
ഒരു ബസിന്റെ മുന്‍ഭാഗം പൂര്‍ണ്ണമായും തകര്‍ന്ന നിലയിലാണ്. നിയന്ത്രണം വിട്ട ബസ് എതിര്‍ദിശയില്‍ വന്ന ബസില്‍ ഇടിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം.