അങ്കണവാടി വർക്കർ- ഹെൽപ്പർ അഭിമുഖം

എടക്കാട്: ഐ.സി.ഡി.എസ് പ്രൊജക്ടിന്റെ പരിധിയിലെ കണ്ണൂർ കോർപ്പറേഷൻ എടക്കാട് സോണലിലെ അങ്കണവാടികളിൽ ഒഴിവ് വരുന്ന വർക്കർ/ ഹെൽപ്പർ തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂൺ 22, 23, 24 തീയതികളിൽ രാവിലെ 9.30 ന് എടക്കാട് സോണൽ ഹാളിൽ നടക്കും.
അപേക്ഷകർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കുക. അറിയിപ്പ് കിട്ടാത്തവർ ഐ.സി.ഡി.എസ് എടക്കാട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ. 9188959887