വിവരം നല്‍കിയാല്‍ 1.5 ലക്ഷം രൂപവരെ പ്രതിഫലം; കസ്റ്റംസ് പിടിച്ചത് 80 ലക്ഷത്തിന്റെ സ്വര്‍ണം

കരിപ്പൂര്‍: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച 1.3 കിലോ സ്വര്‍ണം കസ്റ്റംസ് പിടികൂടി. ഇതുമായി ബന്ധപ്പെട്ട് പൊന്നാനി കോയലിന്റെകത്ത് ബാദുഷ (38), താമരശ്ശേരി സ്വദേശി മുഹമ്മദ് അഹ്നാസ് (28) എന്നിവരെ അറസ്റ്റുചെയ്തു.
ശരീരത്തിനുള്ളിലും അടിവസ്ത്രത്തിനുള്ളിലുമായി ഒളിപ്പിച്ചുകടത്താന്‍ ശ്രമിച്ച 80 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണമാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ പിടിച്ചത്.
എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തില്‍ മസ്‌കറ്റില്‍ നിന്നാണ് ബാദുഷ എത്തിയത്. ഇയാളില്‍ നിന്ന് 1256 ഗ്രാം സ്വര്‍ണമിശ്രിതമടങ്ങിയ നാലു കാപ്സ്യൂളുകളും എയര്‍ അറേബ്യ എയര്‍ലൈന്‍സ് വിമാനത്തില്‍ അബുദാബിയില്‍ നിന്നെത്തിയ മുഹമ്മദ് അഹ്നാസില്‍ നിന്ന് 274 ഗ്രാം തൂക്കം വരുന്ന സ്വര്‍ണമിശ്രിതമടങ്ങിയ ഒരു പായ്ക്കറ്റുമാണ് കണ്ടെടുത്തത്.
സ്വര്‍ണം കടത്തുന്നവരെക്കുറിച്ച് രഹസ്യവിവരം നല്‍കുന്നവര്‍ക്ക് കിലോഗ്രാമിന് 1.5 ലക്ഷം രൂപവരെ കസ്റ്റംസ് പ്രതിഫലം നല്‍കുന്നുണ്ട്. വിവരം തരുന്നവരെക്കുറിച്ചുള്ള വിശദാംശങ്ങള്‍ തീര്‍ത്തും രഹസ്യമായി സൂക്ഷിക്കുന്നതാണ്. വിവരം നല്‍കാനായി 0483 2712369 എന്ന നമ്പറില്‍ ബന്ധപ്പെടാം.