റൂറൽ പോലീസ് ഡോഗ് സ്ക്വാഡ് ഇനി ശ്രീകണ്ഠപുരത്ത്

ശ്രീകണ്ഠപുരം : പോലീസിന്റെ കണ്ണൂർ റൂറൽ ഡോഗ് സ്ക്വാഡ് ഇനി മുതൽ ശ്രീകണ്ഠപുരത്ത്. ശ്രീകണ്ഠപുരം പോലീസ് സ്റ്റേഷനോട് ചേർന്നാണ് ഡോഗ് സ്ക്വാഡും പ്രവർത്തിക്കുന്നത്.
ഹീറോ, ലോല, റീമ എന്നീ മൂന്ന് പോലീസ് നായകളാണ് ഇവിടെ എത്തിയിട്ടുള്ളത്. കുറ്റാന്വേഷണ മികവ് തെളിയിച്ച നായകളാണ് ഇവ. ലോല കളവ് കേസും റീമ ബോംബ് സ്ഫോടനങ്ങളും ഹീറോ മയക്കുമരുന്നും കണ്ടെത്തുന്നതിൽ വിദഗ്‌ധരാണ്.
റൂറൽ ജില്ലാ പോലീസ് മേധാവി എം. ഹേമലത ഡോഗ് സ്ക്വാഡ് ഓഫീസ് ഉദ്ഘാടനം ചെയ്തു. ഡി.വൈ.എസ്.പി. ടി പി. രഞ്ജിത്ത് അധ്യക്ഷനായി. ശ്രീകണ്ഠപുരം സി.ഐ രാജേഷ് മാരാംഗലത്ത്, എസ്.ഐ. എ. വി. ചന്ദ്രൻ, ഡോഗ് സ്ക്വാഡ് പരിശീലകൻ എ.എസ്.ഐ ബാബു എന്നിവർ സംസാരിച്ചു.