സ്‌കൂളുകളിൽ സൂര്യവെളിച്ചം

Share our post

ഇരിട്ടി: ജില്ലയിലെ സ്‌കൂളുകളുടെ മേൽക്കൂരകളിൽ നിന്ന്‌ സൗരോർജ വൈദ്യുതിയുടെ വിജയഗാഥ. കഴിഞ്ഞ വർഷം ചാവശേരി ഗവ. ഹയർസെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന്റെ മുകളിൽ നാല്‌ കിലോവാട്ട്‌ വൈദ്യുതി ഉൽപ്പാദനത്തിനുള്ള പാനലുകളാണ്‌ കെ.എസ്‌.ഇബി സ്ഥാപിച്ചത്‌.

വൈദ്യുതിയിൽ പത്ത്‌ ശതമാനം സ്കൂളിന്‌ നൽകിയാണ്‌ കെഎസ്‌ഇബി പുരപ്പുറ സോളാർ പദ്ധതി നടപ്പാക്കിയത്‌. ഒരു വർഷമായി വൈദ്യുതി ബില്ലിൽ പ്രതിമാസം പത്ത്‌ ശതമാനം കിഴിവ്‌ നൽകിയാണ്‌ സ്കൂളിൽ നിന്നുള്ള വൈദ്യുതി പവർ ഗ്രിഡിലേക്ക്‌ പ്രവഹിപ്പിക്കുന്നത്‌.

എടൂർ സെന്റ്‌ മേരീസ്‌ സ്കൂളാണ്‌ സോളാർ പദ്ധതി നടത്തിപ്പിൽ മേഖലയിൽ മുൻപന്തിയിൽ. 60 കിലോവാട്ടിന്റെ പാനലുകളാണ്‌ ഇവിടെയുള്ളത്‌. ചെമ്പേരി നിർമലഗിരി എച്ച്‌എസ്‌എസിൽ 36 കെവിയും നിർമല യുപിയിൽ 27 കെവിയും വൈദ്യുതി ഉൽപ്പാദിപ്പിക്കുന്നുണ്ട്‌.

പഴശ്ശി പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ച ചാവശേരിയിലെ ജല അതോറിറ്റി ട്രീറ്റ്‌മെന്റ്‌ പ്ലാന്റിൽ 18 കെവിയാണ്‌ വൈദ്യുതി ഉൽപ്പാദനം.ജില്ലയിലെ തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ 15 കെവിയുടെ സൗരോർജ പാനൽ സ്ഥാപിച്ച്‌ ജില്ലാ പഞ്ചായത്തും വൈദ്യുതി മേഖലക്ക്‌ സംഭാവന നൽകുന്നു.

പുരപ്പുറ സോളാർ പദ്ധതി വഴി ജില്ലയിൽ എട്ട്‌ മെഗാവാട്ട്‌ വൈദ്യുതിയാണ്‌ ഉൽപ്പാദിപ്പിക്കുന്നത്‌. സംസ്ഥാനത്താകെ 130 മെഗാവാട്ടാണ്‌ ഈയിനത്തിൽ ഉൽപ്പാദനം. സൗരോർജ വൈദ്യുതി ഉൽപ്പാദന പദ്ധതി സംബന്ധിച്ച വിവരങ്ങൾക്ക്‌ 9496266631, 9496018370 നമ്പറുകളിൽ ബന്ധപ്പെടാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!