യു.എ.ഇയിൽ മൂന്ന് മാസ കാലാവധിയുള്ള വിസിറ്റ് വിസ പുനഃസ്ഥാപിച്ചു

Share our post

ദുബായ് : കഴിഞ്ഞ വർഷാവസാനം യു.എ.ഇ നിർത്തലാക്കിയ മൂന്ന് മാസ കാലാവധിയുള്ള വിസിറ്റ് വീസ പുനരാരംഭിച്ചു. ലിഷർ വീസ എന്ന പേരിലാകും 90 ദിവസ വീസ ഇനി അറിയപ്പെടുക. 30, 60, 90 ദിവസ കാലാവധിയുള്ള വീസ ലഭിക്കും . ഈ വിവരം ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി (ഐസിപി) അറിയിച്ചു.

ടൂറിസം കമ്പനികളിലൂടെ നൽകിയിരുന്ന 30, 90 ദിവസ കാലാവധിയുള്ള വീസയിൽ 90 ദിവസത്തെ വീസ നിർത്തലാക്കിയാണ് അതിനു പകരമായി 60 ദിവസത്തെ വീസ പ്രാബല്യത്തിൽ വരുത്തിയത്. ഇതേസമയം വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങൾക്ക് 3 മാസത്തെ വീസ തുടർന്നും ലഭിച്ചിരുന്നു. നിലവിൽ യുഎഇ സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഇഷ്ടമുള്ള കാലയളവിലേക്ക് വീസ എടുക്കാൻ സാധിക്കും .

വീസ എടുത്ത ഏജന്റ് മുഖേന പരമാവധി 120 ദിവസം വരെ വീസ പുതുക്കാനാണ് അവസരം. വീസ പുതുക്കാൻ ആഗ്രഹിക്കുന്നവർ അസ്സൽ പാസ്പോർട്ടും മതിയായ ഫീസും സഹിതം ട്രാവൽ ഏജന്റിനെ സമീപിക്കാം. പാസ്പോർട്ട് പകർപ്പ് കളർ ഫോട്ടോ എന്നിവയ്ക്കൊപ്പം മതിയായ ഫീസും നൽകി അപേക്ഷിക്കാം. 2–5 ദിവസത്തിനകം വീസ ലഭിക്കും.

വ്യക്തിഗത സ്പോൺസർഷിപ്പിൽ കുടുംബാംഗങ്ങളെ സന്ദർശക വീസയിൽ കൊണ്ടുവരുന്നതിനുള്ള ശമ്പള പരിധി ഇരട്ടിയാക്കി. 8,000 ദിർഹം മാസ ശമ്പളവും സ്വന്തം പേരിൽ താമസ സൗകര്യവും ഉള്ളവർക്കേ കുടുംബാംഗങ്ങളെ സ്വന്തം സ്പോൺസർഷിപ്പിൽ കൊണ്ടുവരാനാകൂ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!