ഇരിട്ടി നഗരസഭ ഉന്നത വിജയികളെ ആദരിക്കുന്നു

ഇരിട്ടി: നഗരസഭാപരിധിയില്‍ താമസിക്കുന്ന 2022-23 അധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങള്‍ക്കും എ+ നേടിയ നഗരസഭാ വിദ്യാര്‍ത്ഥികളെ ആദരിക്കുന്നു.
നഗരസഭാപരിധിയിലെ വിദ്യാലയങ്ങളിലും, നഗരസഭാ പരിധിക്ക് പുറത്തുളള വിദ്യാലയങ്ങളില്‍ പഠിച്ചിട്ടുളള യോഗ്യരായ മുഴുവന്‍ വിദ്യാര്‍ത്ഥികളും മാര്‍ക്ക് ലിസ്റ്റിന്റെ പകര്‍പ്പ്, പാസ്‌പോര്‍ട്ട്‌സൈസ് ഫോട്ടോ, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം 20 ന്മുമ്പായി നഗരസഭാ ഓഫീസില്‍ വിവരമറിയിക്കണമെന്ന് നഗരസഭാ സെക്രട്ടറി അറിയിച്ചു.