കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്: കമ്മിഷന്‍ ഏജന്റിന്റെ കാറും വീട്ടുപകരണങ്ങളും ജപ്തിചെയ്തു

തൃശ്ശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസ് പ്രതിയുടെ കാര്‍ ഉള്‍പ്പെടെയുള്ള വീട്ടുപകരണങ്ങള്‍ ജപ്തി ചെയ്തു. 22 ലക്ഷം രൂപയുടെ ബാധ്യത ബാങ്കിന് വരുത്തിയ കേസിലാണ് നടപടി. കമ്മിഷന്‍ ഏജന്റായിരുന്ന ബിജോയിയുടെ വസ്തുക്കളാണ് ജപ്തി ചെയ്തത്.
125 കോടിയോളം രൂപ വിവിധ ഭരണസമിതി അംഗങ്ങളില്‍നിന്നും കേസിലെ പ്രതികളില്‍നിന്നും തിരിച്ചുപിടിക്കാനുള്ള നടപടികളാണ് നിലവില്‍ പുരോഗമിക്കുന്നത്. ജില്ലാ കളക്ടറുടെ മേല്‍ന്നോട്ടത്തിലാണ് നടപടികള്‍. റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ക്കാണ് ചുമതല.
ബിജോയിയുടെ കാറടക്കം എടുത്തുകൊണ്ടുപോകാന്‍ കഴിയുന്ന എല്ലാ വീട്ടുപകരണങ്ങലും ജപ്തി ചെയ്തുവെന്നാണ് ഡെപ്യൂട്ടി കളക്ടര്‍ അറിയിച്ചത്.
ഇവ ലേലത്തില്‍വെക്കും. ലേലത്തില്‍ ബിജോയ് വരുത്തിയ ബാധ്യത തിരിച്ചുപിടിച്ചശേഷം മറ്റ് നടപടികളിലേക്ക് കടക്കും. മറ്റ് ഭരണസമിതി അംഗങ്ങളുടേയും വീടും വസ്തുക്കളുമടക്കം ജപ്തി ചെയ്യാനുള്ള നടപടികള്‍ പുരോഗമിക്കുന്നുണ്ട്.