കെ.എസ്.ആർ.ടി.സി സ്വിഫ്റ്റിൽ 600 ഒഴിവുകൾ

കെ .എസ് .ആർ. ടി .സിയുടെ സ്വിഫ്റ്റ് ബസിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഡ്രൈവർ കം കണ്ടക്ടർ തസ്തികയിലേക്ക് സർക്കാർ അപേക്ഷ ക്ഷണിച്ചു.
നിബന്ധനകൾക്ക് വിധേയമായി നിലവിൽ കെ. എസ്. ആർ. ടി. സിയിൽ ഡ്രൈവർ ആയി ജോലി നോക്കുന്നവർക്കും അപേക്ഷിക്കാം. കരാർ വ്യവസ്ഥയിൽ ദിവസ വേതന അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം.
അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 17. ആകെ 600 ഒഴിവുകൾ. പത്താം ക്ലാസാണ് അടിസ്ഥാന യോഗ്യത. 30ൽ അധികം സീറ്റുകളുള്ള ഹെവി പാസഞ്ചർ വാഹനങ്ങളിൽ അഞ്ച് വർഷം പരിചയം, ഹെവി ഡ്രൈവിംഗ് ലൈസൻസ് എന്നിവയും വേണം.
തിരഞ്ഞെടുക്കപ്പെട്ടാൽ മോട്ടോർ വെഹിക്കിൾ വകുപ്പിൽ നിന്ന് നിശ്ചിത സമയത്തിനുള്ളിൽ കണ്ടക്ടർ ലൈസൻസ് നേടണം. ഇംഗ്ലീഷും മലയാളവും എഴുതാനും വായിക്കാനും അറിയണം. പ്രായം 24നും 55നും മധ്യേ. www.kcmd.in വഴി അപേക്ഷിക്കണം. വിവരങ്ങൾക്ക് www.kcmd.in, www.ksrtcswift.kerala.gov.in സന്ദർശിക്കുക.