നിഹാലിന്റെ മരണം: പഞ്ചായത്ത് ഓഫിസിലേക്ക് വനിത മാർച്ച്

മുഴപ്പിലങ്ങാട്: തെരുവ് നായുടെ ആക്രമണത്തിൽ 11 വയസ്സുകാരൻ നിഹാൽ മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് വനിതകൾ മുഴപ്പിലങ്ങാട് പഞ്ചായത്ത് ഓഫിസ് ഉപരോധിച്ചു.
ഒന്നാം വാർഡ് പൊൻപുലരി വനിത കൂട്ടായ്മയുടെയും പതിനഞ്ചാം വാർഡ് എന്റെ ഗ്രാമം വനിത കൂട്ടായ്മയുടെയും നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടന്നത്.
നിരവധി വനിതകൾ സമരത്തിൽ പങ്കെടുത്തു. തെരുവ് നായ്ക്കളുടെ അക്രമണ ഭീതി കൂടാതെ ജീവിക്കാനുള്ള അവകാശത്തിന് ഏതറ്റം വരെയും പോകുമെന്ന് പ്രതിഷേധ മാർച്ച് മുന്നറിയിപ്പ് നൽകി.
ഫർസീന നിബ്രാസ്, റജീന ടീച്ചർ, റുമൈസ, ഷർമിന ഷെറിൻ, ജസീമ തുടങ്ങിയവർ മാർച്ചിന് നേതൃത്വം നൽകി. ഷർമിന, മാജിദ, ജംഷി, റുബീന തുടങ്ങിയവർ സംസാരിച്ചു.