പേരാവൂരിൽ ഗുഡ്‌സ് വാഹനത്തിന് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് പരിക്ക്

പേരാവൂര്‍ : കൊട്ടിയൂര്‍ റോഡില്‍ പെട്രോള്‍ പമ്പിന് മുന്നില്‍ ഗുഡ്‌സ് വാഹനത്തിന് പിന്നില്‍ ബൈക്കിടിച്ച് യുവാവിന് പരിക്ക്. പെരുമ്പുന്ന സ്വദേശി പൂക്കോത്ത് മിനാസിനാണ്(25) പരിക്കേറ്റത്.പേരാവൂരിലെ സ്വകാര്യ ആസ്പത്രിയിലെ പ്രാഥമിക ചികിത്സക്ക് ശേഷം മിനാസിനെ തലശ്ശേരിയിലേക്ക് മാറ്റി.