പുരാവസ്തു തട്ടിപ്പ് കേസ്: 23-ന് ഹാജരാകാനാവശ്യപ്പെട്ട് കെ. സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ട കെപിസിസി പ്രസിഡന്റ് കെ. സുധാകരന് വീണ്ടും ക്രൈംബ്രാഞ്ച് നോട്ടീസ്. ഈ മാസം 23-ന് ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്.
അന്വേഷണ സംഘത്തിന് മുന്നില്‍ ബുധനാഴ്ച ഹാജരാകില്ലെന്ന് സുധാകരന്‍ അറിയിച്ചതോടെയാണ് പുതിയ നോട്ടീസ് നല്‍കിയത്. ഹാജരാകാന്‍ ഒരാഴ്ചത്തെ സാവകാശം സുധാകരന്‍ ചോദിച്ചിരുന്നു.