താനൂര്‍ ബോട്ട് ദുരന്തം; പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍
മലപ്പുറം: താനൂര്‍ ബോട്ട് ദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പോര്‍ട്ട് ഉദ്യോഗസ്ഥര്‍ കസ്റ്റഡിയില്‍. ബേപ്പൂര്‍ പോര്‍ട്ട് കണ്‍സര്‍വേറ്റര്‍ പ്രസാദ്, സര്‍വേയര്‍ സെബാസ്റ്റ്യന്‍ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്നാണ് വിവരം.
കേസില്‍ ബോട്ടുടമ നാസര്‍ അടക്കമുള്ളവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. ബോട്ടുടമയെ ഇവര്‍ നിയമവിരുദ്ധമായി സഹായിച്ചെന്നാണ് കണ്ടെത്തല്‍. മത്സ്യബന്ധന ബോട്ടിന് രൂപമാറ്റം വരുത്തിയാണ് വിനോദസഞ്ചാര ബോട്ടാക്കി മാറ്റിയത്.
വേണ്ടത്ര പരിശോധനകള്‍ നടത്താതെയാണ് ബോട്ടിന് അനുമതി നല്‍കിയതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു.