ഭർത്താവിനെതിരേ ഭാര്യയുടെ ക്വട്ടേഷൻ; കാമുകൻ പോലീസിൽ കീഴടങ്ങി

മാള: ഭാര്യയുടെ ക്വട്ടേഷനിൽ ഭർത്താവിനെ ആക്രമിച്ചയാൾ കോടതിയിൽ കീഴടങ്ങി. ആളൂർ പൊൻമിനിശേരി വീട്ടിൽ ജിന്റോ (34)യാണ് കോടതിയിൽ കീഴടങ്ങിയത്. ഇയാളെ പിന്നീട് മാള പോലീസ് കസ്റ്റഡിയിലെടുത്തു.
ഗുരുതിപ്പാല സ്വദേശിയെ ഏപ്രിൽ 23-നാണ് അഞ്ചുപേരടങ്ങുന്ന സംഘം ആക്രമിച്ചത്. ഒന്നാം പ്രതിയായ ജിന്റോ ഒഴികെയുള്ളവരെ നാട്ടുകാർ തടഞ്ഞുവെച്ച് പോലീസിന് കൈമാറിയിരുന്നു. ജിന്റോയുടെ പെൺസുഹൃത്തിന്റെ ആവശ്യപ്രകാരമാണ് ഗുണ്ടാസംഘം ആക്രമണം നടത്തിയതെന്ന് പോലീസ് പറഞ്ഞു.
നിരീക്ഷണ ക്യാമറകളിലെ ദൃശ്യങ്ങളും മൊബൈൽ ഫോൺ രേഖകളും പരിശോധിച്ചാണ് ആക്രമണത്തിന് പിന്നിൽ ക്വട്ടേഷൻ സംഘമാണെന്ന് തിരിച്ചറിഞ്ഞതെന്ന് പോലീസ് അറിയിച്ചു. എസ്.ഐ. മാരായ വി.വി. വിമൽ, സി.കെ. സുരേഷ് എന്നിവരാണ് കേസ് അന്വേഷിച്ചത്