കേരളത്തിന്റെ “പ്രൈഡ്”; 300 ട്രാന്‍സ്ജെന്‍ഡറുകള്‍ക്ക് ജോലി

Share our post

തിരുവനന്തപുരം : സംസ്ഥാനത്തെ 300 ട്രാൻസ്ജെൻ‍ഡറുകൾക്ക് ഒരുവ​ർഷത്തിനകം തൊഴിൽ നൽ‌കാൻ കേരള നോളജ് ഇക്കോണമി മിഷന്റെ പ്രൈഡ് പദ്ധതി. 

രാജ്യത്ത് ട്രാൻസ്ജെൻഡർ നയം ആദ്യമായി നടപ്പാക്കിയ കേരള സർക്കാരിന്റെ പുതിയ ആശയങ്ങളിലൊന്നാണ് പ്രൈഡ്. വൈജ്ഞാനിക മേഖലയിൽ ട്രാൻസ്ജെൻഡർ സമൂഹത്തിന്റെ പങ്കാളിത്തവും തൊഴിൽ ലഭ്യതയും ഉറപ്പാക്കലാണ് ലക്ഷ്യം. സാമൂ​​ഹ്യനീതി വകുപ്പിന്റെ സഹകരണത്തോടെ ട്രാൻസ് വ്യക്തികൾക്ക് നൈപുണ്യപരിശീലനം നൽകി, സ്വകാര്യസ്ഥാപനങ്ങളിൽ തൊഴിൽ ഉറപ്പാക്കും.

നോളജ് മിഷന്റെ ഡിജിറ്റൽ വർക്ക് ഫോഴ്സ് മാനേജ്മെന്റ് സിസ്റ്റം പോർ‌ട്ടൽ വഴി രജിസ്റ്റർ ചെയ്തിട്ടുള്ള 421 ട്രാൻസ്ജെൻഡറുകളെ ആദ്യഘട്ടത്തിൽ പരി​ഗണിക്കും. ട്രാൻസ്ജെൻഡർ സ്വത്വം വെളിപ്പെടുത്താത്തവരെ കണ്ടെത്തി പദ്ധതിയുടെ ഭാ​ഗമാക്കും. പ്ലസ് ടുവാണ് അടിസ്ഥാന വി​ദ്യാഭ്യാസയോ​ഗ്യത. തൊഴിൽ താൽപ്പര്യവും യോ​ഗ്യതയും കണക്കിലെടുത്ത് പ്രത്യേക പരിശീലനം നൽകും.

45 ദിവസത്തെ റെസിഡൻഷ്യൽ പരിശീലനവും ഇന്റേൺഷിപ്പും പ്രൊഫഷണൽ രീതികളുടെ പരിചയവും ഉണ്ടാകും. തൊഴിൽദാതാക്കളായ സ്വകാര്യസ്ഥാപനങ്ങളിലെ പ്രതിനിധികൾക്കും വിവിധ ഏജൻസികൾ‌ക്കും ബോധന ശിൽപ്പശാലയും കൺസൾട്ടേഷനും സംഘടിപ്പിക്കും. ഡൈവേഴ്സിറ്റി ആൻഡ് ഇൻക്ലൂഷൻ, ട്രാൻസ്ജെൻഡർ നിയമം എന്നിവയിൽ അധിഷ്ഠിതമായി തൊഴിൽ സുരക്ഷയും ഉറപ്പാക്കും. നിലവിൽ രണ്ട് ബാച്ചിന്‌ മൂന്നു​ദിവസത്തെ പരിശീലനം നൽകി.

2026ഓടെ 20 ലക്ഷം പേർക്ക് വിജ്ഞാന തൊഴിൽ ലഭ്യമാക്കുകയെന്ന മിഷന്റെ പ്രവർത്തനങ്ങളുടെ ഭാ​ഗമായാണ് പ്രൈഡ് നടപ്പാക്കുന്നതെന്ന്‌ കേരള നോളജ് ഇക്കോണമി മിഷൻ ഡയറക്ടർ പി എസ് ശ്രീകല പറഞ്ഞു. ട്രാൻസ് സമൂഹത്തിന് അവസരസമത്വവും വിദ​ഗ്‌ധ പരിശീലനവും പിന്തുണയും ലഭ്യമാക്കി പുതിയ തൊഴിൽ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള അവസരം സ-ൃഷ്ടിക്കാൻ പദ്ധതിക്കാകുമെന്നും അവർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!