Kannur
ഹാൻവീവിൽ നിന്ന് പിരിഞ്ഞവർക്ക് ‘പട്ടിണി’ ആനുകൂല്യം

കണ്ണൂർ: ഹാൻവീവിൽ നിന്ന് (കേരള സംസ്ഥാന കൈത്തറി വികസന കോര്പറേഷന്) വിരമിച്ചവർക്ക് രണ്ടു വർഷം കഴിഞ്ഞിട്ടും ആനുകൂല്യങ്ങളൊന്നും ലഭിച്ചില്ല.
വിരമിക്കുമ്പോൾ ലഭിക്കേണ്ട ഗ്രാറ്റുവിറ്റി, ലീവ് സറണ്ടർ, ക്ഷേമനിധി ആനുകൂല്യങ്ങളും പെൻഷനും ലഭിക്കാതെ വിരമിച്ച ജീവനക്കാർ ദുരിതത്തിലാണ്.
കണ്ണൂർ ജില്ലയിലടക്കം സംസ്ഥാനത്താകെയുള്ള പെൻഷൻകാരാണ് ജീവിതം മുന്നോട്ടുകൊണ്ടുപോകാനാവാതെ കഴിയുന്നത്.
വാർധക്യകാലത്ത് രോഗം വന്നാൽ ആസ്പത്രിയിൽ പോകാൻ പോലും കൈനീട്ടേണ്ട അവസ്ഥയാണെന്ന് ഇവർ പറയുന്നു.
അർധസർക്കാർ സ്ഥാപനമായ ഹാൻവീവ്, കൈത്തറി വ്യവസായത്തിലെ അസംഘടിത പരമ്പരാഗത കൈത്തറി നെയ്ത്തുകാരുടെ ഉന്നമനത്തിനായി, വ്യവസായ വകുപ്പിന് കീഴിൽ കണ്ണൂര് ആസ്ഥാനമായി 1968ല്‍ രൂപം കൊണ്ടതാണ്.
കേരള സർക്കാറിന്റെ മൂന്ന് ശമ്പള പരിഷ്കരണത്തിലും ഉൾപ്പെടാതിരുന്നതിനാൽ തുച്ഛമായ വേതനം പറ്റി ജോലി ചെയ്തവർക്കാണ് വിരമിച്ചപ്പോൾ വെറുംകൈയോടെ ഇറങ്ങിപ്പോകേണ്ടി വന്നത്. 2004ൽ നടപ്പിലായ എട്ടാം ശമ്പള കമീഷൻ പ്രകാരമുള്ള ശമ്പളമാണ് ഇപ്പോൾ ഹാൻവീവിൽ ലഭിക്കുന്നത്.
2004 മുതലുള്ള ക്ഷാമബത്ത കുടിശ്ശികയും ലഭിച്ചിട്ടില്ല. അതിനാൽ വിരമിക്കുന്ന ജീവനക്കാരിൽ 90 ശതമാനം പേർക്കും ലഭിക്കാനുള്ളത് തുച്ഛമായ ആനുകൂല്യങ്ങളാണ്. പി.എഫ് പെൻഷന് കീഴിൽ വരുന്ന ജീവനക്കാർക്ക്, അത് ലഭിക്കാനാവശ്യമായ രേഖകളും വിരമിക്കുമ്പോൾ നൽകുന്നില്ല.
ആനുകൂല്യങ്ങൾക്കായി ഓഫിസുകൾ കയറിയിറങ്ങുമ്പോൾ, ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും പണമില്ലെന്ന മറുപടിയാണ് കോർപറേഷൻ അധികൃതരിൽ നിന്ന് ലഭിക്കുന്നത്.
ആനുകൂല്യങ്ങൾ ലഭിക്കാത്തതിനെതിരെ പെൻഷൻകാർ കോടതിയെ സമീപിച്ചപ്പോൾ, എല്ലാ മാസവും രണ്ടു ജീവനക്കാരുടെ വിരമിക്കൽ ആനുകൂല്യങ്ങൾ നൽകുമെന്ന് ഉറപ്പുനൽകിയിരുന്നു. എന്നാൽ, ഒരു വർഷമായി അതും നടപ്പിലാക്കുന്നില്ല. ഇതിനെതിരായി പ്രക്ഷോഭരംഗത്ത് ഇറങ്ങാനാണ് ഹാൻവീവ് പെൻഷൻകാരുടെ തീരുമാനം.
ഇതിനുമുന്നോടിയായി ഹാൻവീവ് ചെയർമാനും മാനേജിങ് ഡയറക്ടർക്കും നിവേദനം നൽകിയിട്ടുണ്ട്. അനുകൂല തീരുമാനം ഉണ്ടായില്ലെങ്കിൽ കണ്ണൂരിലെ ഹാൻവീവ് ആസ്ഥാനത്തിന് മുന്നിൽ സത്യഗ്രഹം അടക്കമുള്ള സമരമുറകൾ പുറത്തെടുക്കാനുള്ള ഒരുക്കത്തിലാണ് പെൻഷൻകാർ.
Kannur
കൈതപ്രം രാധാകൃഷ്‌ണൻ വധം: സന്തോഷിന് തോക്ക് നൽകിയ പ്രതി അറസ്റ്റിൽ

കണ്ണൂർ : കൈതപ്രത്തെ പ്രാദേശിക ബിജെപി നേതാവും ഗുഡ്‌സ് ഡ്രൈവറുമായ കെ.കെ രാധാകൃഷ്ണനെ വെടിവെച്ചുകൊന്ന കേസിൽ പ്രതി സന്തോഷിന് തോക്ക് എത്തിച്ച് നൽകിയയാൾ അറസ്റ്റിൽ. പെരുമ്പടവ് അടുക്കത്തെ വെട്ടുപാറ വീട്ടിൽ സിജോ ജോസഫിനെയാണ്(35) കേസന്വേഷിക്കുന്ന പരിയാരം എസ്എച്ച്‌ഒ എം.പി.വിനീഷ് കുമാർ അറസ്റ്റ് ചെയ്തത്.
ഇയാളുടെ കെഎൽ-60 എ 3401 ആൾട്ടോ കാറും പോലീസ് കസ്റ്റഡിയിലെടുത്തു. കേസിലെ പ്രതി സന്തോഷിന് രാധാകൃഷ്ണനെ വെടിവെച്ചുകൊല്ലാനുള്ള തോക്ക് നൽകിയത് സിജോയാണെന്ന് ചോദ്യം ചെയ്യലിൽ സന്തോഷ് വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ അന്വേഷണത്തിൽ സിജോയുടെ കാറിലാണ് തോക്ക് പെരുമ്പടവിൽ എത്തിച്ചതെന്ന് വ്യക്തമായതിനെതുടർന്നാണ് അറസ്റ്റ് ചെയ്തത്.സന്തോഷ് ഈ തോക്കുമായി ഓട്ടോറിക്ഷയിലാണ് കൈതപ്രത്ത് എത്തി രാധാകൃഷ്ണനെ വെടി വെച്ചു കൊന്നത്. മാർച്ച് 20 നാണ് രാധാകൃഷ്ണൻ പുതുതായി പണിയുന്ന വീടിന് സമീപം വെച്ച് രാത്രി ഏഴോടെ കൊല്ലപ്പെട്ടത്. എസ്ഐ സി.സനീത്, എഎസ്ഐ ചന്ദ്രൻ, സിപിഒ ഷിബു എന്നിവരും പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നു.
Kannur
കാലാവസ്ഥാ വ്യതിയാനം: അരിയിൽ ആർസനിക് കൂടുന്നു, ഭക്ഷ്യസുരക്ഷയ്ക്ക് ഭീഷണി

കണ്ണൂർ: കാലാവസ്ഥാവ്യതിയാനംമൂലം ചൂട് കൂടുന്നതും കാർബൺ ഡൈഓക്സൈഡ് അളവ് ഉയരുന്നതും അരിയിലെ ആർസനിക് അളവ് ക്രമാതീതമായി ഉയർത്തുമെന്ന് പഠനം. ഇത് ആരോഗ്യപ്രശ്നങ്ങൾക്ക് വഴിവെക്കുമെന്ന് ചൈനയിലെയും യുഎസിലെയും ഗവേഷകർ നടത്തിയ പഠനത്തിൽ കണ്ടെത്തി.10 വർഷത്തിനിടെ മൊത്തം 28 നെല്ലിനങ്ങളിൽ നടത്തിയ പഠനത്തിന്റെ റിപ്പോർട്ട് ലാൻസെറ്റ് പ്ലാനറ്ററി ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ചു. കാലാവസ്ഥാവ്യതിയാനം അരി ഉത്പാദനത്തെ പ്രതികൂലമായി ബാധിക്കുമെന്ന് നേരത്തേ തിരിച്ചറിഞ്ഞിരുന്നു.
ചൂടും കാർബൺഡൈ ഓക്സൈഡും കൂടിയ നിലയിൽ വളരുന്ന നെല്ലിലാണ് ആർസനിക് ഏറ്റവുംകൂടിയ സാന്ദ്രതയിൽ കണ്ടെത്തിയത്. ഇതുമൂലം 2050 ആകുമ്പോഴേക്കും ശ്വാസകോശം, മൂത്രസഞ്ചി, ചർമം തുടങ്ങിയ അവയവങ്ങളിലെ കാൻസർ, ഹൃദ്രോഗം, നാഡീ തകരാർ, ഗർഭകാല പ്രശ്നം എന്നിവയ്ക്ക് സാധ്യതകൂട്ടുമെന്ന് പഠനം വ്യക്തമാക്കുന്നു. അരി മുഖ്യാഹാരമായിട്ടുള്ള ഇന്ത്യ, ചൈന, ബംഗ്ലാദേശ്, നേപ്പാൾ, തായ്‌ലാൻഡ്, വിയറ്റ്‌നാം, ഫിലിപ്പീൻസ് തുടങ്ങിയ രാജ്യങ്ങളിൽ ആശങ്കയുണ്ടാക്കുന്നതാണ് റിപ്പോർട്ട്.
പ്രകൃതിദത്ത ഉപലോഹവസ്തു
പ്രകൃതിദത്തമായി കാണുന്ന ഉപലോഹ വസ്തുവാണ് ആർസനിക്. ചൂടും കാർബൺഡൈ ഓക്സൈഡും വർധിക്കുമ്പോൾ മണ്ണിൽ ആർസനിക് അളവ് സാധാരണ കാണുന്നതിലും കൂടും. വളരുന്ന വെള്ളത്തിലെ ആർസനിക്കും നെൽച്ചെടി ആഗിരണം ചെയ്യും.
Kannur
കണ്ണൂർ സർവകലാശാലാ വാർത്തകൾ

പരീക്ഷാ ടൈം ടേബിൾ
23-04-2025 നു ആരംഭിക്കുന്ന മൂന്നാം സെമസ്റ്റർ ബിരുദം(2009 -2013 അഡ്മിഷൻ ) മേഴ്‌സി ചാൻസ് നവംബർ 2024 പരീക്ഷകൾക്കുള്ള പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു
07-05-2025നു ആരംഭിക്കുന്ന ഒന്നാം സെമസ്റ്റർ ബിരുദം(2009 -2013 അഡ്മിഷൻ ) മേഴ്‌സി ചാൻസ് നവംബർ 2024 പരീക്ഷകൾക്കുള്ള ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
പരീക്ഷാവിജ്‍ഞാപനം
സർവകലാശാലയുടെ മൂന്നാം വർഷ ബിരുദ പരീക്ഷകൾക്ക് (SDE 2011-2019 അഡ്മിഷൻ മേഴ്‌സി ചാൻസ് ഉൾപ്പെടെ – മാർച്ച് 2025) പിഴയില്ലാതെ 03-05-2025 മുതൽ 12-05-2025 വരെയും പിഴയോടുകൂടി 14-05-2025 വരെയും അപേക്ഷ സമർപ്പിക്കാം.പരീക്ഷാവിജ്‍ഞാപനം സർവകലാശാല വെബ്സൈറ്റിൽ ലഭ്യമാണ്.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News1 year ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര് കുനിത്തലയില് പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്ഷം;നാലു പേര്ക്കെതിരെ കേസ്