‘വാച്ച് ദ ചിൽഡ്രൺ’: ക്ലാസ് കട്ടുചെയ്ത് കറങ്ങുന്നവർക്ക് വീണ്ടും മുന്നറിയിപ്പുമായി പോലീസ്
കണ്ണൂർ : വിദ്യാലയപരിസരങ്ങളിലെ കുറ്റകൃത്യങ്ങൾ തടയാൻ നിരീക്ഷണവുമായി പോലീസ്. കഴിഞ്ഞ വർഷം നടപ്പാക്കിയ ‘വാച്ച് ദ ചിൽഡ്രൺ’ രണ്ടാംഘട്ട പരിപാടി ഈ വർഷവും നടപ്പാക്കും.
ഇക്കാര്യം വിശദമായി ചർച്ചചെയ്യാൻ ശനിയാഴ്ച മൂന്നിന് പോലീസ് സഭാ ഹാളിൽ ആലോചനായോഗം ചേരും.
സിറ്റി പോലീസ് കമ്മിഷണർ, കണ്ണൂർ എ.സി.പി., സ്കൂൾ അധ്യാപകർ, അധ്യാപകസംഘടനാ പ്രതിനിധികൾ, പി.ടി.എ. ഭാരവാഹികൾ, വ്യാപാരിസംഘടനാ പ്രതിനിധികൾ, ഓട്ടോ-ടാക്സി ഡ്രൈവർമാരുടെ പ്രതിനിധികൾ, സ്കൂൾ ബസ് അസോ. പ്രതിനിധികൾ, റസിഡൻസ് അസോസിയേഷൻ, പ്രസ് ക്ലബ് ഭാരവാഹികൾ എന്നിവർ യോഗത്തിൽ പങ്കെടുക്കും. സ്കൂൾ പരിസരം കുറ്റകൃത്യവിമുക്തമാക്കാൻ നിരീക്ഷണം പോലീസ് ശക്തമാക്കുമെന്ന് എ.സി.പി. ടി.കെ.രത്നകുമാർ പറഞ്ഞു.