റവന്യൂ വകുപ്പില്‍ അഴിമതി അറിയിക്കാൻ ടോള്‍ഫ്രീ നമ്പര്‍

Share our post

തിരുവനന്തപുരം : റവന്യൂ വകുപ്പില്‍ അഴിമതി അറിയിക്കാൻ ടോള്‍ഫ്രീ നമ്പര്‍ (1800 425 5255) ഇന്നുമുതൽ. അഴിമതി, കൈക്കൂലി വിവരങ്ങൾ പരാതിക്കാരുടെ പേരും വിലാസവും വെളിപ്പെടുത്താതെ കൈമാറുന്നതിനായാണ് ടോള്‍ഫ്രീ നമ്പര്‍ നടപ്പാക്കുന്നത്. റവന്യൂ വകുപ്പിലെ അഴിമതി തടയുന്നതിന് സമഗ്ര നടപടികള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ സംവിധാനം.

1800 425 5255 എന്ന ടോള്‍ ഫ്രീ നമ്പറില്‍ കൈക്കൂലി, അഴിമതി എന്നിവ സംബന്ധിച്ച പരാതികള്‍ അറിയിക്കാം. പ്രവൃത്തി ദിനങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് 5 മണി വരെ പരാതികൾ അറിയിച്ച് വിളിക്കാം.

ടോൾ ഫ്രീ നമ്പറിൽ വിളിക്കുമ്പോൾ വോയ്സ് ഇന്ററാക്ടീവ് നിർദേശ പ്രകാരം സീറോ ഡയൽ ചെയ്താൽ റവന്യു വകുപ്പുമായി ബന്ധപ്പെട്ട പരാതികൾ റജിസ്റ്റർ ചെയ്യാം.1 ഡയൽ ചെയ്താൽ സംശയ നിവാരണം നടത്താം. 2 ഡയൽ ചെയ്ത് അഴിമതി സംബന്ധിച്ച പരാതികൾ റജിസ്റ്റർ ചെയ്യാം.

അഴിമതി പരാതികൾ അറിയിക്കുന്നതിനു പ്രത്യേക ഓൺലൈൻ പോർട്ടലും ഉടൻ നിലവിൽ വരും. അഴിമതി സംബന്ധിച്ച പരാതികള്‍ പ്രത്യേകമായി രേഖപ്പെടുത്തി പരിശോധനയ്ക്കും നടപടിക്കുമായി ബന്ധപ്പെട്ട മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്ക് കൈമാറും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!