പള്ളിയിലെ സാമ്പത്തിക ക്രമക്കേട്;മുസ്‌ലിം ലീഗ് നേതാവില്‍ നിന്ന് ഒന്നരക്കോടി രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ്

Share our post

കണ്ണൂര്‍: പുറത്തീല്‍ പള്ളിയിലെ സാമ്പത്തിക ക്രമക്കേടില്‍ മുസ്ലിം ലീഗ് നേതാവില്‍ നിന്ന് ഒന്നരക്കോടി രൂപ ഈടാക്കാന്‍ വഖഫ് ബോര്‍ഡ്. മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്റ് കെ. പി. താഹിറിനെതിരെയാണ് ഉത്തരവ്.

1,57,79,500 രൂപ ഈടാക്കാനുള്ള റിക്കവറി നടപടി നിര്‍ദേശിച്ച് ബോര്‍ഡ് ഉത്തരവിറക്കി. ഓഡിറ്റ് റിപ്പോര്‍ട്ടില്‍ നേരത്തെ ക്രമക്കേട് കണ്ടെത്തിയിരുന്നു. താഹിറിനെതിരെ ക്രിമിനല്‍ കേസ് നല്‍കാനും ബോര്‍ഡ് ഉത്തരവിട്ടു.

2010 മുതല്‍ 2015 വരെ കണ്ണൂര്‍ പുറത്തീല്‍ പള്ളി കമ്മിറ്റി സെക്രട്ടറി ആയിരുന്നു കെ പി താഹിര്‍. ആ ഘട്ടത്തില്‍ പള്ളി കമ്മിറ്റിയില്‍ ക്രമക്കേട് ഉണ്ടായതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് പൊലീസിന് പരാതി നല്‍കിയത്.

തുടര്‍ന്ന്, സംസ്ഥാന ഓഡിറ്റ് വകുപ്പ് ഓഡിറ്റ് നടക്കുകയും സാമ്പത്തിക ക്രമക്കേട് നടന്നതായി റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തത്.

ഒന്നര കോടി രൂപയുടെ മുകളിലുള്ള ക്രമക്കേട് നടന്നതായി തെളിഞ്ഞതോടെയാണ് ഈ മാസം എട്ടിന് സംസ്ഥാന വഖഫ് ബോര്‍ഡ് യോഗം ചേര്‍ന്ന് ഈ തുക താഹിറില്‍ നിന്നും ഈടാക്കാന്‍ തീരുമാനിച്ചത്.

റവന്യു റിക്കവറി നടപടികള്‍ക്കായി വഖഫ് ബോര്‍ഡിന്റെ ഡിവിഷണല്‍ ഓഫീസറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!