ബലാത്സംഗത്തിന് ഇരട്ട ജീവപര്യന്തം അനുഭവിക്കവെ 60 കാരൻ 15 കാരിയെ പീഡിപ്പിച്ചു, അത്യപൂർവ ശിക്ഷ വിധിച്ച് കോടതി

Share our post

തൃശൂർ: പോക്‌സോ കേസിൽ അറുപതുകാരന് അഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. ബലാൽസംഗ കേസിൽ ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന പ്രതിക്കാണ് മറ്റൊരു ബലാത്സംഗ കേസ്സിൽ അഞ്ച് ജീവപര്യന്ത്യവും 5.25 രൂപ പിഴയും ശിക്ഷ ലഭിച്ചത്.

പുതുശേരി സ്വദേശി അജിതനെയാണ് കുന്ദംകുളം പോക്‌സോ കോടതി ശിക്ഷിച്ചത്‌. മാനസികക്ഷമത കുറവുള്ള 15 കാരിയെ പലവട്ടം ക്രൂരമായി പീഡിപ്പിച്ച കേസിലാണ് ശിക്ഷ. കുന്നംകുളം പോസ്കോ ഫാസ്റ്റ് ട്രാക്ക ജഡ്ജ് എസ്. ലിഷയാണ് ശിക്ഷിച്ചത്. ഇത്തരം കേസിൽ അഞ്ച് ജീവപര്യന്തത്തിന് ശിക്ഷിക്കുന്നത് ആദ്യമായാണ്.

2017 കാലഘട്ടത്തിലാണ് പ്രതിയുടെ ക്രൂരകൃത്യം നടന്നത്. മാനസിക ക്ഷമത കുറവുള്ള 15 കാരിയെ താമസിക്കുന്ന വീടിന്റെ പുറകിലുള്ള കുളിമുറിയിൽ വെച്ച് ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ഇതിന് ശേഷം അതിജീവിതയുടെ അമ്മയ്ക്കും സഹോദരിയ്ക്കും പെറോട്ടയിലും കറിയിലും ഉറക്കഗുളിക കലർത്തി മയക്കി ഇതേ പെൺകുട്ടിയെ വീണ്ടും പലതവണ ക്രൂരമായ രീതിയിൽ ബലാത്സംഗം ചെയ്തെന്നുമാണ് തെളിഞ്ഞത്.

ഇതോടെയാണ് കേസിൽ കോടതി അത്യപൂർവ്വ വിധി പ്രഖ്യാപിച്ചത്. അതിജീവിതയായ പെൺകുട്ടിയുടെ അമ്മാമ്മ മരിച്ചതിനോടനുബന്ധിച്ചുള്ള ചടങ്ങിൽ വെച്ചാണ് പീഡന വിവരം മറ്റ് ബന്ധുക്കൾ അറിയുന്നത്. കുന്നംകുളം പൊലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് കുന്നംകുളം സബ് ഇൻപെക്ടറായിരുന്ന യു. കെ ഷാജഹാന്‍റെ നിർദ്ദേശപ്രകാരം വനിത സിവിൽ പൊലീസ് ഓഫീസർ ഉഷ അതിജീവിതയുടെ മൊഴി രേഖപ്പെടുത്തി കേസ്സ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി.

കുന്നംകുളം ഇൻസ്പെക്ടറായിരുന്ന ജി ഗോപകുമാറാണ് കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ (പോക്സോ ) അഡ്വ. കെ. എസ്. ബിനോയിയും പ്രോസിക്യൂഷനെ സഹായിക്കുന്നതിന് വേണ്ടി അഭിഭാഷകരായ അമ്യതയും, സഫ്നയും ഹാജരായി. പോക്സോ കേസുകളുടെ ചരിത്രത്തിൽ ആദ്യമായാണ് പ്രായപൂർത്തിയായ പെൺകുട്ടിയെ ബലാൽസംഗം ചെയ്ത കേസിൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന പ്രതിയെ പ്രായപൂർത്തിയാകാത്ത മാനസിക വൈകല്യമുള്ള പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ 5 ജീവപര്യന്തം തടവിന് ശേഷിക്കുന്നതെന്ന് ഇവർ വ്യക്തമാക്കി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!