സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 20 കുപ്പി വിദേശ മദ്യവുമായി കേളകത്ത് യുവാവ് പിടിയിൽ

കൊട്ടിയൂർ : സ്‌കൂട്ടറിൽ കടത്തുകയായിരുന്ന 20 കുപ്പി വിദേശ മദ്യവുമായി യുവാവ് പിടിയിൽ. എക്സൈസ് ഇൻസ്പെക്ടർ എ.കെ. വിജേഷ് കേളകം ഭാഗത്ത് നടത്തിയ പരിശോധനയിലാണ് എരുവേശ്ശി വെമ്പുവ സ്വദേശി തേനേത്ത് വീട്ടിൽ ടി.ടി. ജേക്കബ് (49) എന്നയാളെ അറസ്റ്റ് ചെയ്ത് കേസ് എടുത്തു. റെയ്ഡിൽ പ്രിവന്റീവ് ഓഫീസർ എം. പി. സജീവൻ, പ്രിവന്റീവ് ഓഫീസർ ഗ്രേഡ് ബാബുമോൻ ഫ്രാൻസിസ്, സിവിൽ എക്സൈസ് ഓഫീസർമാരായ സന്തോഷ് കൊമ്പ്രാങ്കണ്ടി, വി.സിനോജ് എന്നിവർ പങ്കെടുത്തു.