ടാക്‌സി വാഹനങ്ങളില്‍ സ്‌കൂള്‍ കുട്ടികളെ കൊണ്ടുപോകുമ്പോൾ ‘ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി’ ബോര്‍ഡ് വെക്കണം: മോട്ടോര്‍ വാഹന വകുപ്പ്

തിരുവനന്തപുരം: സ്‌കൂള്‍ കുട്ടികളുടെ യാത്രാവശ്യാര്‍ത്ഥം എഡ്യുക്കേഷണല്‍ ഇൻസ്റ്റിറ്റ്യൂഷൻ ബസ് അല്ലാത്ത വാടക ടാക്‌സി വാഹനങ്ങള്‍ ഉപയോഗിക്കുന്നെങ്കില്‍ ‘ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി’ ബോര്‍ഡ് സ്ഥാപിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ്.
അത്തരം വാഹനങ്ങളില്‍ മുൻപില്‍ മുകള്‍ വശത്തായും, പിറകിലും ‘ഓണ്‍ സ്‌കൂള്‍ ഡ്യൂട്ടി’ എന്ന് വ്യക്തമായെഴുതിയ ബോര്‍ഡ് ഉണ്ടായിരിക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വെള്ള പ്രതലത്തില്‍ നീല അക്ഷരത്തിലായിരിക്കണം ബോര്‍ഡ്.
ഇത്തരം ബോര്‍ഡ് പ്രദര്‍ശിപ്പിക്കാതെ ഓടുന്ന വാഹനങ്ങള്‍ക്കെതിരെ കേരള മോട്ടോര്‍ വാഹന ചട്ടം 153 D (i) പ്രകാരം നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.