പഴശ്ശിരാജ എൻ.എസ്.എസ് കോളേജിൽ വോളിബോൾ സ്പോർട്സ് ക്വാട്ട സെലക്ഷൻ ട്രയൽസ് നാളെ

മട്ടന്നൂർ: പഴശ്ശിരാജ എൻ. എസ്. എസ് കോളേജിൽ വോളിബോൾ സ്പോർട്സ് ക്വാട്ട പ്രവേശനവുമായി ബന്ധപ്പെട്ട് ബിരുദ-ബിരുദാനന്തര കോഴ്സുകളിലേക്ക് സെലക്ഷൻ ട്രയൽസ് ശനിയാഴ്ച നടക്കും.
കണ്ണൂർ സർവകലാശാല മാങ്ങാട്ടുപറമ്പ് ഇൻഡോർ സ്റ്റേഡിയത്തിൽ രാവിലെ ഒമ്പതിന് തുടങ്ങും. മറ്റ് ഗെയിമുകൾക്ക് പ്രവേശനം ആഗ്രഹിക്കുന്നവർ സർവകലാശാല ഓൺലൈൻ അപേക്ഷയുടെയും കായികമികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെയും പകർപ്പുമായി കോളേജ് ഓഫീസിൽ എത്തണം.
ഫോൺ: 8921376908, 8848151057