Kerala
ഉയർന്ന പെൻഷൻ; അപേക്ഷക്കുള്ള സമയപരിധി ഈ മാസം കഴിയും

എംപ്ലോയീസ് പെൻഷൻ സ്കീമിന് (ഇപിഎസ്) കീഴിൽ ഉയർന്ന പെൻഷൻ അപേക്ഷിക്കാനുള്ള സമയപരിധി ഈ മാസം അവസാനിക്കും. മെയ് വരെയായിരുന്നു ആദ്യം ഇ.പി.എഫ്.ഓ അനുവദിച്ചിരുന്ന സമയപരിധി. എന്നാൽ കാലാവധി വീണ്ടും നീട്ടി. ജൂൺ 26 വരെയാണ് ഇപ്പോൾ സമയപരിധി.
ഇത് രണ്ടാം തവണയാണ് ഇ.പി.എഫ്.ഓ സമയപരിധി നീട്ടുന്നത്. 2022 നവംബർ 4-ന് നൽകിയ ഉത്തരവിലാണ് സുപ്രീം കോടതി ആദ്യം മാർച്ച് 3 വരെ സമയപരിധി നിശ്ചയിച്ചത്. താൽപ്പര്യമുള്ള വരിക്കാർക്ക് ഉയർന്ന പെൻഷൻ തിരഞ്ഞെടുക്കാൻ അനുവദിക്കുന്നതിനായി ഇ.പി.എഫ്.ഓ പിന്നീട് മെയ് 3 വരെ സമയപരിധി നീട്ടി.
പിന്നീട് 26 ജൂൺ 2023 വരെ നീട്ടി.സുപ്രീം കോടതി വിധിയിൽ സമയപരിധി നിശ്ചയിച്ചതിന് ശേഷം യോഗ്യരായ ജീവനക്കാർക്കുള്ള ഓൺലൈൻ അപേക്ഷാ സൗകര്യം പുനഃസ്ഥാപിക്കാൻ ഇ.പി.എഫ്.ഓ ഏറെ സമയമെടുത്തതാണ് സമയപരിധി നീട്ടിയതിന് കാരണം.
എംപ്ലോയീസ് പെൻഷൻ പദ്ധതി ഏതാനും വർഷങ്ങൾക്ക് മുമ്പ് വരെ വിരലിലെണ്ണാവുന്ന ആളുകൾക്ക് മാത്രമേ ലഭിച്ചിരുന്നുള്ളൂ. തുടക്കത്തിൽ സർക്കാർ ജീവനക്കാർക്ക് മാത്രമാണ് ഈ പദ്ധതിക്ക് അർഹതയുണ്ടായിരുന്നത്. എന്നിരുന്നാലും, പിന്നീട് 1995-ൽ സർക്കാർ ഈ പദ്ധതി വിപുലീകരിച്ചു, സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്നവർക്ക് സാമൂഹിക സുരക്ഷയിൽ നിന്ന് പ്രയോജനം നേടാൻ ഈ പദ്ധതി അനുവദിച്ചു.
അതിനാൽ ഈ പദ്ധതിയെ എംപ്ലോയീസ് പെൻഷൻ സ്കീം-1995 എന്നും വിളിക്കുന്നു.എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് നിയമത്തിന് കീഴിലാണ് ഇ.പി.എസ് അവതരിപ്പിച്ചത് മുതൽ, അതിന്റെ ആനുകൂല്യങ്ങൾ ഇ.പി.എഫിന് കീഴിലുള്ള എല്ലാ ജീവനക്കാരിലേക്കും എത്തിത്തുടങ്ങി. എന്നാൽ, പ്രതിമാസം 15,000 രൂപ അടിസ്ഥാന ശമ്പളവും ഡി.എയും ഉള്ള ജീവനക്കാർക്ക് മാത്രമേ ഇ.പി.എസ് ആനുകൂല്യത്തിന് അർഹതയുള്ളൂ എന്ന നിബന്ധനയുണ്ടായിരുന്നു.
Kerala
തുരങ്കപാത: തടസ്സങ്ങൾ നീങ്ങി, ഇനി നിർമാണത്തിലേക്ക് കടക്കാം


കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ ബദലായി നിർമിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള പ്രധാന കടമ്പകടന്നു. മാർച്ച് ഒന്നിന് ചേർന്ന യോഗത്തിൽ പദ്ധതിക്ക് അന്തിമാനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി വിദഗ്ധസമിതി ശുപാർശ ചെയ്തു.പാരിസ്ഥിതിക അനുമതിയായിരുന്നു പ്രധാന തടസ്സം. നിബന്ധനകളോടെയാണ് അന്തിമാനുമതിക്ക് ശുപാർശ നൽകിയിരിക്കുന്നത്. ഇനി രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ കരാറെടുത്ത കമ്പനിക്ക് വർക്ക് ഓർഡർ നൽകി നിർമാണമാരംഭിക്കാൻ കഴിയും. സ്ഥലമെടുപ്പ് നടപടികൾ 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണവസ്തുക്കളുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ.
തുരങ്കപാത നിർമാണം പരിസ്ഥിതിലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് നിർമാണം നടത്തുക, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷ്മ സ്കെയിൽ മാപ്പിങ് നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണൽ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നൽകുന്നതിന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കുക, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ് രീതികൾ തിരഞ്ഞെടുക്കുക, കളക്ടർ ശുപാർശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്‌ധസമിതി രൂപവത്‌കരിക്കുക, അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിർമാണത്തിലേർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ ആറുമാസവും യോഗം ചേർന്ന് റിപ്പോർട്ട് നൽകണം. ഇതെല്ലാം പാലിക്കുമെന്ന് കരാർ കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.തുരങ്കം നിർമിക്കുന്നതിന് ദിലീപ് ബിൽഡ് കോൺ ലിമിറ്റഡിനും സമീപനറോഡിന്റെ നിർമാണത്തിന് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.
Kerala
പ്രാഥമികപരീക്ഷ ജൂണ്‍ 14-ന്; കെ.എ.എസ്. വിജ്ഞാപനം അംഗീകരിച്ചു, ഏഴുമുതല്‍ അപേക്ഷിക്കാം


തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസി(കെ.എ.എസ്.)ന്റെ പുതിയവിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. മാര്‍ച്ച് ഏഴിന് ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഏപ്രില്‍ ഒന്‍പതുവരെ അപേക്ഷിക്കാം. മൂന്ന് കാറ്റഗറികളായാണ് വിജ്ഞാപനം. പരീക്ഷാക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.അപേക്ഷകര്‍ക്ക് പ്രാഥമികപരീക്ഷ ജൂണ്‍ 14-ന് നടത്തും. ഇത് വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലാണ്. റാങ്ക്പട്ടിക 2026 ഫെബ്രുവരി 16-ന് പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ ‘മാതൃഭൂമി തൊഴില്‍വാര്‍ത്ത’യുടെ അടുത്തലക്കത്തിലുണ്ടാകും.
Kerala
ഒന്‍പതാം ക്ലാസുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു


കൊച്ചി: കൊച്ചിയില്‍ ഒന്‍പതാം ക്ലാസുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത സഹോദരിയെ പീഡിപ്പിച്ചു. പെണ്‍കുട്ടിയെ വീട്ടില്‍ വെച്ചാണ് ഉപദ്രവിച്ചത്. കുട്ടി സുഹൃത്തിനോട് ഇക്കാര്യം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്.സഹോദരന്‍ ലഹരിക്ക് അടിമയാണെന്നാണ് സൂചന. സംഭവത്തില്‍ പാലാരിവട്ടം പോലീസ് കേസെടുത്തു.
-
Local News2 years ago
പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ
-
Breaking News2 years ago
ലാപ്ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,
-
PERAVOOR2 years ago
പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു
-
KOLAYAD2 years ago
കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്
-
Kannur2 years ago
പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി
-
Kannur2 years ago
വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു
-
Breaking News12 months ago
പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു
-
Breaking News2 years ago
പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്