കൊട്ടിയൂർ വൈശാഖോത്സവം: തീർത്ഥാടകർക്ക് കോളയാട്ട് സൗജന്യ ഭക്ഷണവും വിശ്രമകേന്ദ്രവും

കോളയാട് : കൊട്ടിയൂർ വൈശാഖോത്സവത്തിനെത്തുന്ന തീർഥാടകർക്ക് ഐ.ആർ.പി.സിയും കോളയാട് പഞ്ചായത്ത് ടെമ്പിൾ കോ-ഓഡിനേഷൻ കമ്മിറ്റിയും സൗജന്യ ഭക്ഷണ വിതരണവും ആരോഗ്യ പരിശോധനയും തുടങ്ങി. 25 വരെ കോളയാട് ടൗണിലാണ് ഉച്ചഭക്ഷണം നൽകുക. 100 പേർക്ക് ഒരുമിച്ച് ഭക്ഷണം കഴിക്കാനുള്ള സൗകര്യമുണ്ട്.
ഭക്ഷണത്തിന് പുറമെ വിശ്രമിക്കാനും പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കാനും വാഹനങ്ങൾ പാർക്ക് ചെയ്യാനും സൗകര്യവുമുണ്ട്. ജീവിതശൈലി രോഗങ്ങൾ നിർണയിക്കുന്നതിനായി ഐ.ആർ.പി.സിയുടെ സേവനവും ലഭ്യമാണ്.
കെ.കെ. ശൈലജ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.കെ. വേലായുധൻ അധ്യക്ഷനായി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ, കെ.ടി. ജോസഫ്, പി. പ്രഹ്ലാദൻ, എ. ഷാജു, ശ്രീജ പ്രദീപൻ, പി. രതീഷ്, പി. രവി, പൂവാടൻ രഞ്ജിത്ത് തുടങ്ങിയവർ സംസാരിച്ചു.