‘മിഷൻ ഗോത്ര’ മട്ടന്നൂർ നിയോജകമണ്ഡലം തല ഉദ്ഘാടനവും ശിൽപശാലയും

കോളയാട്: മട്ടന്നൂർ മണ്ഡലത്തിലെ ആദിവാസി വിഭാഗങ്ങളുടെ ഉന്നമനത്തിനായി എം.എൽ.എയുടെയും പട്ടികവർഗ്ഗ വകുപ്പിന്റെയും നേതൃത്വത്തിൽ നടക്കുന്ന ‘മിഷൻ ഗോത്ര’ പദ്ധതിയുടെ പ്രഖ്യാപനവും ശില്പശാലയും കോളയാട്ട് നടന്നു.
കെ.കെ. ശൈലജ പദ്ധതിയുടെ പ്രഖ്യാപനവും ശില്പശാല ഉദ്ഘാടനവും നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ഇ. സുധീഷ് കുമാർ അധ്യക്ഷനായി. നബാർഡ് അസിസ്റ്റന്റ് ജനറൽ മാനേജർ ജിഷി മോൻ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്തംഗം വി. ഗീത,മാലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജനാർദ്ദനൻ ചമ്പാടൻ, പടിയൂർ കല്യാട് വൈസ് പ്രസിഡന്റ് ആർ. മിനി, ബ്ലോക്ക് പഞ്ചായത്തംഗം റീന നാരായണൻ,ഐ.ടി.ഡിപി പ്രൊജക്ട് ഓഫീസർ കെ .ബിന്ദു, കൂത്തുപറമ്പ് ട്രൈബൽ ഓഫീസർ പി.വി. ഗിരിജ തുടങ്ങിയവർ സംസാരിച്ചു.