പ്രസവം വേനലവധിക്കാലത്ത്, അവധി ജൂൺ മുതൽ; അധ്യാപികമാര്‍ തുക തിരിച്ചടയ്ക്കണം

Share our post

കണ്ണൂര്‍: വേനലവധിക്കാലത്ത് പ്രസവിച്ച അധ്യാപികമാര്‍ ഈ കാലം പ്രസവാവധിയിൽ ഉൾപ്പെടുത്തിയിട്ടില്ലെങ്കിൽ വാങ്ങിയ ശമ്പളം തിരിച്ചടയ്ക്കേണ്ടിവരും.

പ്രസവം അവധിക്കാലത്ത് നടക്കുകയും പ്രസവാവധി ജൂണ്‍ മുതല്‍ എടുക്കുകയും ചെയ്തവരില്‍നിന്നാണ് തുക തിരിച്ചുപിടിക്കുന്നത്.

മക്കള്‍ക്കും മക്കളായപ്പോഴാണ് ഒരു അധ്യാപികയ്ക്ക് നോട്ടീസ് വന്നത്. ഒരുദിവസം മുതല്‍ 60 ദിവസം വരെ അധിക അവധിയെടുത്തവര്‍ ഈ കൂട്ടത്തിലുണ്ട്.

കുഞ്ഞിനെ നോക്കാനാണെങ്കിലും സര്‍ക്കാരിനെ
അധിക അവധിയെടുത്ത്, ശമ്പളം കൈപ്പറ്റിയതാണ് പ്രശ്നം. സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും രേഖകളുടെ പരിശോധന നടന്നു.

ഈ കാലയളവില്‍ പ്രസവിച്ചവര്‍ കുഞ്ഞിന്റെ ജനന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാനാണ് നിര്‍ദേശം. പ്രഥമാധ്യാപകര്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വഴി റിപ്പോര്‍ട്ട് നല്‍കി.

അവധിക്കാലത്ത് നടന്ന പ്രസവവുമായി ബന്ധപ്പെട്ടുള്ള കണക്ക് നേരത്തേയും ശേഖരിച്ചിരുന്നു. എന്നാല്‍ യഥാര്‍ഥ പ്രസവത്തീയതി മറച്ചുവച്ച് പ്രസവാവധി ലഭിക്കാന്‍ ശ്രമിച്ച കേസുകളിലാണ് ഇപ്പോള്‍ തിരിച്ചടവ് നിര്‍ദേശിച്ചത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!