എസ്.എസ്.എൽ.സി ‘സേ’ പരീക്ഷ ഇന്ന് മുതൽ: യോഗ്യത നേടുന്നവർക്ക് പ്ലസ് വൺ പ്രവേശനം സപ്ലിമെന്ററി ഘട്ടത്തിൽ

Share our post

തിരുവനന്തപുരം: എസ്.എസ്.എൽ.സി ‘സേവ് എ ഇയർ’ (സേ) പരീക്ഷയ്ക്ക് ഇന്ന് തുടക്കം. ഇന്നു മുതൽ 14വരെയാണ് പരീക്ഷ. മാർച്ചിൽ നടന്ന എസ്.എസ്.എൽ.സി പരീക്ഷയിൽ ഉപരിപഠന യോഗ്യത നേടാത്ത വിദ്യാർത്ഥികൾക്കാണ് പരീക്ഷ. പരമാവധി 3 പേപ്പർ എഴുതാം. സംസ്ഥാനത്ത് 1101

പേരാണ് പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഗൾഫിലും ലക്ഷദ്വീപിലുമായി 5 പരീക്ഷാ കേന്ദ്രങ്ങൾ ഉണ്ട്. ഈ മാസം അവസാനത്തോടെ ഫലം പ്രഖ്യാപിക്കും. സേ പരീക്ഷയിൽ യോഗ്യത നേടുന്നവർക്ക് പ്ലസ് വൺ പ്രവേശനത്തിന് സപ്ലിമെന്ററി ഘട്ടത്തിൽ അപേക്ഷിക്കാം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!