ലേണിങ് ലൈസന്‍സില്ലാത്തയാളെ ഡ്രൈവിങ് പഠിപ്പിച്ചു; ഡ്രൈവിങ് സ്‌കൂള്‍ ഉടമക്ക് 10,000 രൂപ പിഴ

തിരൂര്‍ : ലേണിങ് ലൈസന്‍സില്ലാത്ത വ്യക്തിയെ ഡ്രൈവിങ് പഠിപ്പിച്ച ഡ്രൈവിങ് സ്‌കൂള്‍ ഉടമയ്ക്ക് വന്‍ തുക പിഴ ചുമത്തി മോട്ടോര്‍ വാഹന വകുപ്പ്. എന്‍ഫോഴ്‌സ്‌മെന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി. അനൂപ് മോഹന്‍ തിരൂര്‍ മേഖലയില്‍ വാഹന പരിശോധന നടത്തുന്നതിനിടയിലാണ് ഡ്രൈവിങ് സ്‌കൂള്‍ വാഹനവും പരിശോധനയ്ക്ക് വിധേയമാക്കിയത്.
ലേണിങ് ലൈസന്‍സ് എടുക്കാത്ത വ്യക്തിയെയാണ് ഡ്രൈവിങ് പഠിപ്പിക്കുന്നത് എന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഡ്രൈവിങ് സ്‌കൂള്‍ ഉടമക്ക് 10,000 രൂപ പിഴ ചുമത്തി.