ന്യൂനപക്ഷ യുവജനങ്ങൾക്കുള്ള സൗജന്യ പി.എസ്.സി പരിശീലനം

ന്യൂനപക്ഷ ക്ഷേമ വകുപ്പിന് കീഴില്‍ ചൊക്ലിയില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ യുവജനങ്ങള്‍ക്കായുള്ള പരിശീലന കേന്ദ്രത്തില്‍ ജൂലൈയില്‍ തുടങ്ങുന്ന സൗജന്യ പി.എസ്.സി പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. തിങ്കള്‍ മുതല്‍ വെള്ളി വരെയുള്ള റഗുലര്‍ ബാച്ചും ശനി, ഞായര്‍ ദിവങ്ങളില്‍ ഹോളിഡേ ബാച്ചുമാണ് നടത്തുക. ആറുമാസത്തെ പരിശീലനത്തിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 20. അപേക്ഷ ഫോറം ചൊക്ലി ഓഫീസിലും ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ വെബ്സൈറ്റിലും ലഭിക്കും.18 വയസ് തികഞ്ഞവരായിരിക്കണം അപേക്ഷകര്‍. രണ്ട് പാസ്പോര്‍ട്ട് സൈസ് ഫേട്ടോ, ആധാര്‍, എസ്.എസ്. എല്‍.സി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ കോപ്പി സഹിതം നേരിട്ട് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 9656048978, 9656307760.