പേരാവൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസിൽ ഓൺലൈൻ സഹായിമാരുടെ നിയമനം
കണ്ണൂർ ഐ.ടി.ഡി.പി ഓഫീസിലും, കൂത്തുപറമ്പ്, തളിപ്പറമ്പ്, ഇരിട്ടി, പേരാവൂർ ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസുകളിലും 2023-24 വർഷത്തിൽ ഓൺലൈൻ സഹായിമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. പട്ടികവർഗ യുവതിയുവാക്കൾക്ക് മാത്രമാണ് നിയമനം. താൽപര്യമുള്ളവർ ജൂൺ 13ന് രാവിലെ 11 മണി മുതൽ 12 മണി വരെ കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിലെ ഐ.ടി.ഡി.പി ഓഫീസിൽ ഇന്റർവ്യൂവിൽ പങ്കെടുക്കുക. ഉദ്യോഗാർഥികൾ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, തിരിച്ചറിയൽ രേഖ എന്നിവ സഹിതം ഹാജരാകുക. ആകെ ഒഴിവുകൾ അഞ്ച്. പ്രായപരിധി 18നും 36നും ഇടയിൽ. യോഗ്യത ഏതെങ്കിലും വിഷയത്തിൽ ബിരുദം, ഡി.സി.എ, ഇംഗ്ലീഷ്, മലയാളം ടൈപ്പ്റൈറിംഗ്. ഫോൺ. 0497 2700357.