കെ ഫോൺ പേരാവൂർ നിയോജക മണ്ഡലം തല ഉദ്ഘാടനം

പേരാവൂർ : സംസ്ഥാനത്ത് എൽ.ഡി.എഫ് സർക്കാരിന്റെ പ്രധാന പദ്ധതികളിലൊന്നായ അതിവേഗ ഇന്റർനെറ്റ് – കെ ഫോൺ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു.
പദ്ധതിയുടെ പേരാവൂർ നിയോജക മണ്ഡലം തലത്തിലുള്ള ഉദ്ഘാടനം പേരാവൂരിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുധാകരൻ അധ്യക്ഷത വഹിച്ചു.
ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, ജില്ലാ പഞ്ചായത്ത് അംഗം വി. ഗീത മറ്റു ജനപ്രതിനിധികളായ പ്രീത ദിനേശൻ, ആന്റണി സെബാസ്റ്റ്യൻ, ടി. ബിന്ദു, പി. പി വേണുഗോപാൽ, കെ. പി. രാജേഷ് വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ വി. ജി പദ്മനാഭൻ, ഷിജിത്ത് വായന്നൂർ,ജോസഫ് കോക്കാട്ട്,ജോർജ് മാത്യു,എ. കെ. ഇബ്രാഹിം, ഇരിട്ടി തഹസീൽദാർ സി. വി പ്രകാശൻ,പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ആർ. സജീവൻ എന്നിവർ പ്രസംഗിച്ചു.