കണ്ണൂരിൽ പത്തു വയസ്സുകാരിയെ പല തവണ പീഡിപ്പിച്ച യുവാവിന് 83 വർഷം തടവുശിക്ഷ

തളിപ്പറമ്പ് (കണ്ണൂർ): പത്തു വയസ്സുകാരിയെ പല തവണ പീഡിപ്പിച്ച കേസിൽ യുവാവിനു 83 വർഷം തടവുശിക്ഷ. പുളിങ്ങോം പാലാം തടം കാണിക്കാരൻ കെ.ഡി. രമേശിനെ (32) ആണ് ശിക്ഷിച്ചത്.
83 വർഷം തടവിനു പുറമെ 1.15 ലക്ഷം രൂപ പിഴയും ചുമത്തി. തളിപ്പറമ്പ് പോക്സോ അതിവേഗ കോടതി ജഡ്ജി ആർ.രാജേഷ് ആണ് വിധി പറഞ്ഞത്. അഞ്ച് വകുപ്പുകളിലായാണ് ശിക്ഷ വിധിച്ചത്.
2018 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. പയ്യന്നൂർ സി.ഐ ആയിരുന്ന എം.പി. ആസാദ് ചെറുപുഴ എസ്ഐ എം.എൻ.ബിജോയ് എന്നിവരാണ് കേസ് അന്വേഷിച്ചത്. വാദി ഭാഗത്തിന് വേണ്ടി സ്പെഷൽ പബ്ലിക്ക് പ്രോസിക്യൂട്ടർ ജോസ് ഹാജരായി.