എം.ഡി.എം.എയുമായി ആലക്കോട് സ്വദേശിനി ഉൾപ്പടെ രണ്ടു യുവതികള്‍ അറസ്റ്റില്‍

കണ്ണൂര്‍ :കൂനം മൂച്ചിയില്‍ പതിനേഴര ഗ്രാം എം.ഡി.എം.എയുമായി രണ്ടു യുവതികളെ പോലീസ് അറസ്റ്റ് ചെയ്തു. ചൂണ്ടല്‍ സ്വദേശി സുരഭി (23), കണ്ണൂര്‍ ആലക്കോട് സ്വദേശി പ്രിയ (30) എന്നിവരാണ് അറസ്റ്റിലായത്.
സ്‌കൂട്ടറില്‍ എം.ഡി.എം.എയുമായി പോകുമ്പോഴാണ് കുന്നംകുളം പൊലീസ് ഇവരെ പിടികൂടിയത്. അറസ്റ്റിലായ സുരഭി ഫിറ്റ്‌നസ് ട്രെയിനറും പ്രിയ ഫാഷന്‍ ഡിസൈനറാണെന്നും പൊലീസ് പറഞ്ഞു