കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ വിവിധ തസ്തികകളിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ

Share our post

കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ ഓഫീസിൽ ഒഴിവുള്ള വിവിധ തസ്തികകളിൽ അന്യത്രസേവന വ്യവസ്ഥയിൽ നിയമനത്തിന് സംസ്ഥാന സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ സമാന തസ്തികയിൽ ജോലി ചെയ്യുന്നവരിൽ നിന്നും ഉചിതമാർഗ്ഗേന നിശ്ചിത മാതൃകയിൽ അപേക്ഷകൾ ക്ഷണിച്ചു.

ജൂനിയർ സൂപ്രണ്ട് (ഒഴിവ് – 1) ശമ്പളസ്കെയിൽ 43,400-91,200, പബ്ലിക് റിലേഷൻസ് ഓഫീസർ (ഒഴിവ്-1) – 37,400-79000, യു.ഡി. ക്ലാർക്ക് (ഒഴിവ്-2) – 35,600-75,400, സ്റ്റെനോ ടൈപ്പിസ്റ്റ് (ഒഴിവ്-1) – 27,900-63700, കമ്പ്യൂട്ടർ അസിസ്റ്റന്റ്/ഡി.റ്റി.പി. ഓപ്പറേറ്റർ (ഒഴിവ് – 1) – 26,500-60,700 എന്നിങ്ങനെയാണ് തസ്തികകൾ.

അപേക്ഷകൾ, ബന്ധപ്പെട്ട വകുപ്പ് തലവൻ നൽകുന്ന എൻ.ഒ.സി., കെ.എസ്.ആർ. പാർട്ട് ഒന്നിലെ 144-ാം ചട്ടത്തിൽ നിർദേശിച്ചിട്ടുള്ള ഫോം, ബയോഡാറ്റ സഹിതം രജിസ്ട്രാർ, കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ, റെഡ്ക്രോസ് റോഡ്, തിരുവനന്തപുരം – 35 എന്ന വിലാസത്തിൽ ജൂൺ 24 വൈകിട്ട് അഞ്ചിനകം ലഭ്യമാക്കണം. കൂടുതൽ വിവരങ്ങൾക്ക്: www.medicalcouncil.kerala.gov.in.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!