കണ്ണൂര്‍ വിമാനത്താവളത്തില്‍ ഫയര്‍ ആന്‍ഡ് റെസ്‌ക്യു ഓപ്പറേറ്റര്‍.

കണ്ണൂര്‍: അന്താരാഷ്ട്ര വിമാനത്താവളത്തില്‍ (KIAL) ഫയര്‍ ആൻഡ് റെസ്ക്യൂ ഓപ്പറേറ്റര്‍ തസ്തികയില്‍ 12 ഒഴിവുണ്ട്.കരാര്‍ നിയമനമാണ്.
യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം, ഹെവി വെഹിക്കിള്‍ ലൈസൻസ്, ബി.എല്‍.എസ് അല്ലെങ്കില്‍ ഇന്ത്യൻ റെഡ്ക്രോസ് സൊസൈറ്റി നല്‍കുന്ന ഫസ്റ്റ് എയ്ഡ് സര്‍ട്ടിഫിക്കറ്റ്, അംഗീകൃത ആസ്പത്രിയില്‍ നിന്നുള്ള സി.പി.ആര്‍ പരിശീലന സര്‍ട്ടിഫിക്കറ്റ്.
പ്രായം 40 കവിയരുത്. അപേക്ഷ ഓണ്‍ലൈനായി ജൂണ്‍ ഏഴിനകം അയക്കണം. വിശദവിവരങ്ങള്‍ക്ക് www.kannurairport.aero/careers കാണുക.