Connect with us

Kerala

കണ്ണൂർ – കാസർഗോഡ് ജില്ലകളിലെ വിവിധ സ്കൂളുകളിലെ അധ്യാപക ഒഴിവുകൾ അറിയാം

Published

on

Share our post

ഇരിട്ടി : ഉളിയിൽ ഗവ. യു.പി. സ്കൂളിൽ യു.പി.എസ്.എ. അഭിമുഖം ആറിന് രാവിലെ 11-ന്.

പടിയൂർ : പടിയൂർ ഗവ. ഹയർ സെക്കൻഡറി സ്ക്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, ഫിസിക്കൽ സയൻസ്, ബയോളജി, ഡ്രോയിങ്ങ് അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30 -ന്.

ശ്രീകണ്ഠപുരം : ഗവ. എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗം ഹിന്ദി, ബയോളജി, പ്രവൃത്തിപരിചയം വിഷയങ്ങളിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം ആറിന് 10.30-ന്.

തളിപ്പറമ്പ് : മൊറാഴ (മയിലാട്ട്) ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.ടി. ഒഴിവ്. അഭിമുഖം അഞ്ചിന് രാവിലെ 10-ന്. ഫോൺ: 8547177160.

പന്നിയൂർ കാലിക്കടവ് ഗവ, ഹൈസ്‌കൂളിൽ എച്ച്.എസ്.എ. മലയാളം തസ്തികയിലേക്ക് അധ്യാപക നിയമനം. അഭിമുഖം അഞ്ചിന് രാവിലെ 10-ന്.

മൊറാഴ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിൽ ഹൈസ്‌കൂൾ വിഭാഗം ഫിസിക്കൽ എഡ്യുക്കേഷൻ വിഭാഗത്തിൽ അധ്യാപക ഒഴിവ്. അഭിമുഖം ആറിന് രാവിലെ 10.30-ന്.

കുഞ്ഞിമംഗലം : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ നാച്ചുറൽ സയൻസ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30- ന്.

കക്കറ : കക്കറ ഗവ. ഗാന്ധി സ്മാരക യു.പി സ്കൂളിൽ എൽ.പി., യു.പി.വിഭാഗം അധ്യാപകരുടെയും പാർട് ടൈം ഹിന്ദി അധ്യാപകന്റെയും യു.പി.വിഭാഗം അറബിക് അധ്യാപകന്റെയും ഒഴിവുണ്ട്. അഭിമുഖം ചൊവ്വാഴ്ച 9.30-ന്.

കൂത്തുപറമ്പ് : ആയിത്തരമമ്പറം ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്.എസ്.ടി. ഗണിതശാസ്ത്രം (സീനിയർ),ബോട്ടണി (ജൂനിയർ) അധ്യാപകരെ നിയമിക്കും. കൂടിക്കാഴ്ച ബുധനാഴ്ച രാവിലെ 11-ന്.

തലശ്ശേരി : കൊടുവള്ളി വി.എച്ച്.എസ്.സി.യിൽ കൊമേഴ്‌സ് അധ്യാപക ഒഴിവിലേക്ക് ആറിന് 11-ന് അഭിമുഖം.

കടവത്തൂർ : വി.എച്ച്.എസ്.എസിൽ ഇംഗ്ലീഷ്,ഗണിതം അധ്യാപക ഒഴിവിലേക്ക് അഞ്ചിന് 11-ന് അഭിമുഖം നടക്കും.

ചാലോട് : എടയന്നൂർ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ ഹിന്ദി വിഭാഗം അധ്യാപക ഒഴിവുണ്ട്. അഭിമുഖം ആറിന് ഉച്ചയ്ക്ക് രണ്ടിന് ഹൈസ്കൂൾ ഓഫീസിൽ.

കല്യാശ്ശേരി : കല്യാശ്ശേരി ഗവ. എൽ.പി. സ്കൂളിൽ എൽ.പി. സ്കൂൾ അസിസ്റ്റന്റ് ഒഴിവ്. അഭിമുഖം അഞ്ചിന് രാവിലെ 10-ന്.

കല്യാശ്ശേരി കെ.പി.ആർ. ഗോപാലൻ സ്മാരക ഹയർ സെക്കൻഡറി ഹൈസ്കൂൾ വിഭാഗത്തിൽ ഗണിതശാസ്ത്രം അധ്യാപക ഒഴിവ്. അഭിമുഖം ജൂൺ അഞ്ചിന് 10-ന്.

കാർത്തികപുരം : കാർത്തികപുരം ഗവ.വി.എച്ച് എസ്.എസ്. ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ് നാച്വറൽ സയൻസ്, സോഷ്യൽ സയൻസ് വിഭാഗം അധ്യാപക ഒഴിവ്. അഭിമുഖം അഞ്ചിന് തിങ്കളാഴ്ച രണ്ടിന്.

ചട്ടഞ്ചാൽ : ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ എച്ച്.എസ്. മലയാളം, ഇംഗ്ലീഷ്, അറബിക്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 10.30-ന്. ഫോൺ: 9497696727, 9446010658.

ബന്തടുക്ക : ഗവ. ഹയർ സെക്കൻഡറി സ്കൂൾ എൽ.പി. വിഭാഗം കന്നഡ, അറബിക്‌. അഭിമുഖം അഞ്ചിന് രാവിലെ 10-ന്.

കയ്യൂർ : ജി.വി.എച്ച്.എസ്.എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ സംസ്‌കൃതം. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്.

മെട്ടമ്മൽ : ജി.ഡബ്ലു.യു.പി. സ്കൂളിൽ പ്രൈമറി, ഹിന്ദി. അഭിമുഖം തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടിന്.

ഇരിയണ്ണി : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ ഓഫീസ് ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ്, ഡയറി ഫാർമർ ഓൺട്രപ്രണേർ. അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന്.

ഒളവറ : സങ്കേത ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.എ. അഭിമുഖം ആറിന് രാവിലെ 10-30 – ന്. ഫോൺ:9 446901463

ഉദുമ : അഗസറ ഹൊള ഗവ. യു.പി. സ്കൂളിൽ എൽ.പി. വിഭാഗത്തിൽ അറബിക്, മലയാളം. അഭിമുഖം തിങ്കളാഴ്ച 10-ന്.

പെരിയ : കല്യാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ യു.പി.എസ്.ടി., എച്ച്.എസ്.ടി. സോഷ്യൽ സയൻസ് (മലയാളം). അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30- ന്. ഫോൺ: 9495097680

ദേലമ്പാടി : ജി.വി.എച്ച്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ നോൺ വൊക്കേഷണൽ ഗണിതം (ജൂനിയർ), ഓൺട്രപ്രണേർഷിപ്പ് ഡെവലപ്‌മെന്റ് (ജൂനിയർ), വൊക്കേഷണൽ ഡി.ബി.ഡി.ഒ., കംപ്യൂട്ടർ സയൻസ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 11-ന്. ഫോൺ: 611744937.

ഉപ്പള : ജി.എച്ച്.എസ്.എസിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഹിസ്റ്ററി, അറബിക് (ജൂനിയർ). അഭിമുഖം വ്യാഴാഴ്ച രാവിലെ 10.30-ന്. ഫോൺ: 9846715950.

പെർഡാല : ജി.എച്ച്.എസിൽ ഹൈസ്‌കൂൾ വിഭാഗത്തിൽ മലയാളം, കന്നഡ, അറബിക്, ഗണിതം (മലയാളം), സോഷ്യൽ സയൻസ് (മലയാളം), യു.പി.എസ്.ടി. (മലയാളം). അഭിമുഖം തിങ്കളാഴ്ച രാവിലെ 10-ന്. ഫോൺ: 9447431965.

പയ്യന്നൂർ : എ.കെ.എ.എസ്.ജി.വി.എച്ച്.എസ്.എസിൽ കൊമേഴ്സ് സീനിയർ. അഭിമുഖം അഞ്ചിന് രാവിലെ 10-ന്.

വയക്കര : വയക്കര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗം അറബിക്. അഭിമുഖം തിങ്കളാഴ്ച രണ്ടുമണിക്ക്.

നെരുവമ്പ്രം : ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ ഒൻട്രപ്രനേർഷിപ്പ് ഡവലപ്മെന്റ്. അഭിമുഖം ഏഴിന് രാവിലെ 11-ന്. ഫോൺ: 9744267674.

ചെറുപുഴ : പുളിങ്ങോം വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഡെയറി ഫാർമർ ഒൺട്രപ്രനേർ (യോഗ്യത: വെറ്ററിനറി സയൻസിൽ ബിരുദം), ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്.എസ്.ടി. ഗണിതം, എച്ച്.എസ്.ടി. സോഷ്യൽ സയൻസ്. അഭിമുഖം ചൊവ്വാഴ്ച രാവിലെ 11-ന്.

ഇരിട്ടി : ഇടവേലി ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ., എൽ.പി. അറബിക് എന്നീ തസ്തികളിൽ അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം ശനിയാഴ്ച രാവിലെ 10.30-ന്.

തളിപ്പറമ്പ് : ടാഗോർ വിദ്യാനികേതൻ ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ സുവോളജി, കംപ്യൂട്ടർ സയൻസ് തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം മൂന്നിന് 10-ന്.

തലശ്ശേരി : ചിറക്കര ഗവ.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ് മലയാളം,കംപ്യൂട്ടർ സയൻസ്,മാത്തമാറ്റിക്‌സ് ഒഴിവുകളിലേക്ക് അഞ്ചിന് 11-ന് അഭിമുഖം നടക്കും.

കാസർകോട് : ഹിദായത്ത് നഗർ ഗവ. യു.പി. സ്കൂളിൽ എൽ.പി.എസ്.ടി. (മലയാളം/അറബിക്), യു.പി.എസ്.ടി. (മലയാളം). അഭിമുഖം തിങ്കളാഴ്ച രാവിലെ 10.30-ന്.

കുമ്പള : കോയിപ്പാടി കടപ്പുറം ഗവ. എൽ.പി. സ്കൂളിൽ അറബി. അഭിമുഖം അഞ്ചിന് രാവിലെ 11.30-ന് സ്കൂൾ ഓഫീസിൽ.

മേൽപ്പറമ്പ് : ചന്ദ്രഗിരി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. അറബിക്, ഹിന്ദി, മലയാളം. അഭിമുഖം അഞ്ചിന് രാവിലെ 11-ന്. ഫോൺ: 9388535008, 9447349295.

ചെമ്പരിക്ക : ഗവ. യു.പി. സ്കൂളിൽ അറബി (യു.പി., എൽ.പി.). അഭിമുഖം അഞ്ചിന് രാവിലെ 11-ന്.

പള്ളങ്കോട് : ജി.യു.പി. സ്കൂളിൽ മലയാളം, ജൂനിയർ അറബിക് (യു.പി.).അഭിമുഖം അഞ്ചിന് രാവിലെ 10.30-ന്.

ചായ്യോത്ത് : ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ കണക്ക്, രസതന്ത്രം, ഇംഗ്ലീഷ്. അഭിമുഖം ഏഴിന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ.

ബങ്കളം : കക്കാട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ രണ്ട് എച്ച്.എസ്.എസ്.ടി. (സോഷോളജി, ജൂനിയർ) ഒഴിവുണ്ട്. അഭിമുഖം അഞ്ചിന് രാവിലെ 11 -ന് സ്‌കൂൾ ഹയർ സെക്കൻഡറി വിഭാഗം ഓഫീസിൽ.

കാലിച്ചാനടുക്കം : എസ്.എൻ.ഡി.പി. കോളേജിൽ ഹിന്ദി വിഭാഗത്തിൽ അതിഥി അധ്യാപക ഒഴിവ്. അഭിമുഖം അഞ്ചിന്‌ രാവിലെ പത്തിന് കോളേജിൽ. ഫോൺ: 0467 2216244, 9544115676.

കാഞ്ഞങ്ങാട് : കാഞ്ഞങ്ങാട് ജി.വി.എച്ച്.എസ്.എസിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ സ്മാൾ പൗൾട്ടറി ഫാർമർ തസ്തികയിൽ ഒഴിവുണ്ട്. അഭിമുഖം അഞ്ചിന് രാവിലെ 11-ന്.

മടിക്കൈ : അമ്പലത്തുകര ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ എച്ച്.എസ്.ടി. കെമിസ്ട്രി അധ്യാപക ഒഴിവുണ്ട്. അഭിമുഖം അഞ്ചിനു രാവിലെ 11-ന് ഓഫീസിൽ.

പൈവളിഗെ : ജി.എച്ച്.എസ്.എസ്. പൈവളിഗെയിൽ എച്ച്.എസ്.ടി. ഹിന്ദി, സംസ്കൃതം, ഫിസിക്കൽ സയൻസ് (കന്നഡ), മാത്‌സ് (കന്നഡ), നാച്ചുറൽ സയൻസ് (കന്നഡ) എന്നീ തസ്തികകളിലേക്ക് താത്കാലിക അധ്യാപകരെ നിയമിക്കുന്നു. അഭിമുഖം അഞ്ചിന് രാവിലെ 11-ന്.

ഉദുമ : അഗസറഹൊള ഗവ. യു.പി.സ്കൂളിൽ എൽ.പി. വിഭാഗത്തിൽ മലയാളം അധ്യാപക ഒഴിവുണ്ട്. അഭിമുഖം അഞ്ചിന് രാവിലെ 10-ന്.

ചെറുവത്തൂർ : .ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ (ടി.എച്ച്.എസ്.) ചെറുവത്തൂർ വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ വൊക്കഷണൽ ടീച്ചർ (എം.ആർ.ഡി.എ.) നോൺ വൊക്കേഷണൽ ടീച്ചർ (ജി.എഫ്.സി.) അധ്യാപക ഒഴിവിലേക്ക് അഭിമുഖം ആറിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ നടക്കും. ഫോൺ: 9496349608.

പിലിക്കോട് : യു.പി.എസ്. പിലിക്കോടിൽ എൽ.പി.എസ്.എ., യു.പി.എസ്.എ. അഭിമുഖം ആറിന് രാവിലെ 10-ന് സ്കൂൾ ഓഫീസിൽ.

പിലാത്തറ : പിലാത്തറ കോ-ഓപ്പ്‌. ആർട്സ് ആൻഡ് സയൻസ് കോളേജിൽ കെമിസ്ട്രി വിഭാഗത്തിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം അഞ്ചിന് രാവിലെ 10-ന്. ഫോൺ: 9895922910, 04972 801001.

പഴയങ്ങാടി :മാടായി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിൽ ഹയർക്കെൻഡറി വിഭാഗം മലയാളം സീനിയർ, ധനതത്ത്വശാസ്ത്രം (സീനിയർ), സുവോളജി (ജൂനിയർ) അധ്യാപക ഒഴിവുണ്ട്. അഭിമുഖം അഞ്ചിന് രാവിലെ 10-ന്.

മാടായി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ കൊമേഴ്സ് അധ്യാപക ഒഴിവുണ്ട്. അഭിമുഖം അഞ്ചിന് 11-ന്.

ചെറുവത്തൂർ : ഗവ. ഫിഷറീസ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ ഇൻ ഫിഷിങ് ബോട്ട് മെക്കാനിക്‌, ഫീൽഡ് ടെക്‌നീഷ്യൻ എയർകണ്ടീഷനർ (യോഗ്യത: മെക്കാനിക്കൽ എൻജിനിയറിങ് ബിരുദം), ലാബ് ടെക്‌നീഷ്യൻ റിസർച്ച് ആൻഡ് ക്വാളിറ്റി കൺട്രോളർ (യോഗ്യത: ബി.എസ്‌സി., എം.എൽ.ടി.) അധ്യാപക ഒഴിവുണ്ട്‌. അഭിമുഖം അഞ്ചിന് രാവിലെ 11-ന് വി.എച്ച്.എസ്.ഇ. ഓഫീസിൽ.

മൊഗ്രാൽ : ജി.വി.എച്ച്.എസ്.എസിൽ എച്ച്.എസ്.ടി. ഗണിതം (മലയാളം), ഹിന്ദി, അറബിക്, അറബിക് ജൂനിയർ ലാംഗ്വേജ് ടീച്ചർ (യു.പി.), അറബിക് ജൂനിയർ ലാംഗ്വേജ് ടീച്ചർ (എൽ.പി.) അധ്യാപക ഒഴിവ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10-ന്.

മംഗൽപാടി : ജി.എച്ച്.എസ്.എസിൽ എച്ച്.എസ്.എസ്.ടി. ഹിസ്റ്ററി (സീനിയർ), പൊളിറ്റിക്‌സ്, ഇക്കണോമിക്‌സ്, മലയാളം, കന്നഡ, അറബിക്, ഉറുദു (ജൂനിയർ) അധ്യാപക ഒഴിവ്. അഭിമുഖം തിങ്കളാഴ്ച രാവിലെ 10-ന്.

മാലൂർ : ശിവപുരം ഹയർ സെക്കൻഡറി സ്കൂളിൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ മലയാളം (ജൂനിയർ). അഭിമുഖം 12-ന് രാവിലെ 10.30-ന് ഓഫീസിൽ.

പെരിയ : കല്യോട്ട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്. വിഭാഗത്തിൽ മലയാളം (സീനിയർ), ഇംഗ്ലീഷ് (സീനിയർ), പൊളിറ്റിക്കൽ സയൻസ് (സീനിയർ), ഇക്കണോമിക്സ് (ജൂനിയർ) അധ്യാപകരുടെ ഒഴിവുണ്ട്. അഭിമുഖം അഞ്ചിന് രാവിലെ 10-ന്. 

പെരിയ : ജി.വി.എച്ച്.എസ്.എസ്. കുണിയയിലെ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ അക്കൗണ്ട്‌സ് എക്സിക്യൂട്ടീവ്, ഓഫീസ് ഓപ്പറേഷൻ എക്സിക്യൂട്ടീവ് വിഷയങ്ങളിൽ വൊക്കേഷണൽ അധ്യാപകരുടെ ഒഴിവുണ്ട്. കൊമേഴ്‌സ് വിഷയത്തിൽ നോൺ വൊക്കേഷണൽ (സീനിയർ), ജി.എഫ്.സി. ടീച്ചറുടെയും ഒഴിവുണ്ട്. അഭിമുഖം അഞ്ചിന് 11-ന്. ഫോൺ: 6363588551.

പയ്യന്നൂർ : എ.കെ.എ.എസ്. ജി.വി.എച്ച്.എസ്.എസ്. പയ്യന്നൂരിൽ വി.എച്ച്.എസ്.ഇ. വിഭാഗത്തിൽ വൊക്കേഷണൽ ടീച്ചർ (സ്മോൾ പൗൾട്രി ഫാർമർ), വൊക്കേഷണൽ ടീച്ചർ (അക്കൗണ്ട്‌സ് എക്സിക്യുട്ടീവ്), നോൺ വൊക്കേഷണൽ ടീച്ചർ-കൊമേഴ്‌സ് എന്നീ തസ്തികയിൽ താത്‌കാലിക ഒഴിവിലേക്ക്‌ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായവർ അഞ്ചിന് രാവിലെ 11-ന് സ്കൂൾ ഓഫീസിൽ ഹാജരാകണം. ഫോൺ: 8921139533, 6238197081

തലശ്ശേരി : ഗവ. ബ്രണ്ണൻ കോളേജൽ 2023-24 അധ്യയനവർഷത്തേക്ക് ഇസ്‍ലാമിക് ഹിസ്റ്ററി വിഷയത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കും. മുഖാമുഖം ജൂൺ ആറിന് 11-ന് മുതൽ പ്രിൻസിപ്പലിന്റെ ചേംബറിൽ. കൂടുതൽ വിവരങ്ങൾക്ക്: brennencollege@gmail.com

ഇരിട്ടി : പാല ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഹിന്ദി, കണക്ക്, ബയോളജി. അഭിമുഖം ജൂൺ അഞ്ചിന് രാവിലെ 10-ന്.


Share our post

Kerala

രണ്ടിടങ്ങളിലായി പുഴയിൽ രണ്ട് സ്ത്രീകളെ മരിച്ച നിലയിൽ കണ്ടെത്തി

Published

on

Share our post

മലപ്പുറം: മലപ്പുറത്ത് രണ്ടിടങ്ങളിലായി പുഴയില്‍ രണ്ട് സ്തീകളുടെ മൃതദേഹം കണ്ടെത്തി. എടക്കരയിൽ പുന്നപ്പുഴയിലാണ് രാവിലെ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. മൂത്തേടം സ്വദേശി ലതയാണ് മരിച്ചത്. 52 വയസായിരുന്നു. കാറ്റാടി പാലത്തിനു സമീപത്താണ് രണ്ട് ദിവസം പഴക്കമുള്ള നിലയില്‍ മൃതദേഹം കണ്ടത്.ഉച്ചയോടെ നിലമ്പൂര്‍ വടപുറത്തും പുഴയില്‍ ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കുതിരപ്പുഴയിലാണ് അരുവാക്കോട് സ്വദേശി കുഞ്ഞുട്ടിയെന്ന വയോധികയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കുളിക്കാനിറങ്ങയപ്പോള്‍ അപകടത്തില്‍ പെട്ടതാണോയെന്ന് സംശയമുണ്ട്. രണ്ട് മൃതദേഹവും ഇൻക്വസ്റ്റിനുശേഷം നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.


Share our post
Continue Reading

Kerala

തുരങ്കപാത: തടസ്സങ്ങൾ നീങ്ങി, ഇനി നിർമാണത്തിലേക്ക് കടക്കാം

Published

on

Share our post

കോഴിക്കോട്: താമരശ്ശേരി ചുരത്തിന്റെ ബദലായി നിർമിക്കുന്ന ആനക്കാംപൊയിൽ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള പ്രധാന കടമ്പകടന്നു. മാർച്ച് ഒന്നിന് ചേർന്ന യോഗത്തിൽ പദ്ധതിക്ക് അന്തിമാനുമതി നൽകാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി വിദഗ്ധസമിതി ശുപാർശ ചെയ്തു.പാരിസ്ഥിതിക അനുമതിയായിരുന്നു പ്രധാന തടസ്സം. നിബന്ധനകളോടെയാണ്‌ അന്തിമാനുമതിക്ക് ശുപാർശ നൽകിയിരിക്കുന്നത്. ഇനി രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ കരാറെടുത്ത കമ്പനിക്ക് വർക്ക് ഓർഡർ നൽകി നിർമാണമാരംഭിക്കാൻ കഴിയും. സ്ഥലമെടുപ്പ് നടപടികൾ 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണവസ്തുക്കളുടെ അവശിഷ്ടങ്ങൾ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ.

തുരങ്കപാത നിർമാണം പരിസ്ഥിതിലോല പ്രദേശത്തായതിനാൽ ഉചിതമായ സുരക്ഷാ മുൻകരുതലുകൾ സ്വീകരിച്ച് നിർമാണം നടത്തുക, മണ്ണിടിച്ചിൽ സാധ്യതയുള്ള സ്ഥലങ്ങളിൽ സൂക്ഷ്മ സ്കെയിൽ മാപ്പിങ്‌ നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണൽ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നൽകുന്നതിന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകൾ സ്ഥാപിക്കുക, ഭൂമിയുടെ ഘടനയനുസരിച്ച് ടണലിങ്‌ രീതികൾ തിരഞ്ഞെടുക്കുക, കളക്ടർ ശുപാർശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്‌ധസമിതി രൂപവത്‌കരിക്കുക, അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിർമാണത്തിലേർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയിൽ നിർമാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ ആറുമാസവും യോഗം ചേർന്ന് റിപ്പോർട്ട് നൽകണം. ഇതെല്ലാം പാലിക്കുമെന്ന് കരാർ കമ്പനികൾ ഉറപ്പുനൽകിയിട്ടുണ്ട്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.തുരങ്കം നിർമിക്കുന്നതിന് ദിലീപ് ബിൽഡ് കോൺ ലിമിറ്റഡിനും സമീപനറോഡിന്റെ നിർമാണത്തിന് റോയൽ ഇൻഫ്രാസ്ട്രക്ചർ കമ്പനിക്കുമാണ് കരാർ നൽകിയിരിക്കുന്നത്.


Share our post
Continue Reading

Kerala

പ്രാഥമികപരീക്ഷ ജൂണ്‍ 14-ന്; കെ.എ.എസ്. വിജ്ഞാപനം അംഗീകരിച്ചു, ഏഴുമുതല്‍ അപേക്ഷിക്കാം

Published

on

Share our post

തിരുവനന്തപുരം: കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസി(കെ.എ.എസ്.)ന്റെ പുതിയവിജ്ഞാപനം പി.എസ്.സി. യോഗം അംഗീകരിച്ചു. മാര്‍ച്ച് ഏഴിന് ഗസറ്റില്‍ പ്രസിദ്ധീകരിക്കും. ഏപ്രില്‍ ഒന്‍പതുവരെ അപേക്ഷിക്കാം. മൂന്ന് കാറ്റഗറികളായാണ് വിജ്ഞാപനം. പരീക്ഷാക്രമം ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ വിജ്ഞാപനത്തിലുണ്ട്.അപേക്ഷകര്‍ക്ക് പ്രാഥമികപരീക്ഷ ജൂണ്‍ 14-ന് നടത്തും. ഇത് വിജയിക്കുന്നവര്‍ക്കുള്ള മുഖ്യപരീക്ഷ ഒക്ടോബര്‍ 17, 18 തീയതികളിലാണ്. റാങ്ക്പട്ടിക 2026 ഫെബ്രുവരി 16-ന് പ്രസിദ്ധീകരിക്കും. വിജ്ഞാപനത്തിന്റെ വിശദാംശങ്ങള്‍ ‘മാതൃഭൂമി തൊഴില്‍വാര്‍ത്ത’യുടെ അടുത്തലക്കത്തിലുണ്ടാകും.


Share our post
Continue Reading

Trending

error: Content is protected !!