എ.ഐ ക്യാമറ; ഇന്ന് മുതൽ നടപടി, കുട്ടികൾക്ക് പിഴയില്ല

തിരുവനന്തപുരം : സംസ്ഥാനത്ത് എ.ഐ ക്യാമറകൾ കണ്ടെത്തുന്ന ട്രാഫിക് നിയമ ലംഘനങ്ങൾക്ക് തിങ്കൾ രാവിലെ എട്ട് മുതൽ പിഴ ചുമത്തുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു.
ഇരുചക്രവാഹനങ്ങളിൽ മൂന്നാം യാത്രികരായിട്ടുള്ള 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് പിഴ ചുമത്തില്ലെന്നും അദ്ദേഹം അറിയിച്ചു. നാലുവയസ്സുമുതലുള്ള കുട്ടികൾക്ക് ഹെൽമെറ്റ് ഉണ്ടാകണം. അടിയന്തര സാഹചര്യത്തിലൊഴികെ മന്ത്രിമാർക്കും വി.ഐ.പികൾക്കും ഇളവുണ്ടാകില്ല. അതേസമയം, ഇരുചക്രവാഹനങ്ങളിൽ കുട്ടികളെ മൂന്നാം യാത്രികരായി അനുവദിക്കില്ലെന്ന് എളമരം കരീം എം.പി നൽകിയ കത്തിന് മറുപടിയായി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി.