കൊട്ടിയൂർ തീർത്ഥാടകർ സഞ്ചരിച്ച കാർ പേരാവൂർ കാഞ്ഞിരപ്പുഴക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

പേരാവൂർ : കൊട്ടിയൂർ ദർശനം കഴിഞ്ഞ് വരികയായിരുന്ന ശ്രീകണ്ഠാപുരം മലപ്പട്ടം സ്വദേശികൾ സഞ്ചരിച്ച കാർ പേരാവൂർ കാഞ്ഞിരപ്പുഴക്ക് സമീപം നിയന്ത്രണം വിട്ട് മറിഞ്ഞ് അപകടം.
പരിക്കേറ്റവരെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രവേശിപ്പിച്ചു.ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിയോടെയാണ് അപകടം.കാറിൽ കുട്ടികളടക്കം ഒൻപത് പേർക്കാണ് പരിക്കേറ്റത്.
സിവിൽ നിവാസിൽ സിന്ധു (38), ലാജ് മി( 11), ലാൽ( 8), മിഴി( 7), സിമി (37), ശോഭന (60), നിലവ് (11), കുഞ്ഞിക്കണ്ണൻ( 70), അഭിനാഷ്( 45) എന്നിവർക്കാണ് പരിക്കേറ്റത്.