പ്രകൃതി വിരുദ്ധപീഡനം: പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും പിഴയും

കൊല്ലം:പതിന്നാലുകാരനെ പ്രകൃതിവിരുദ്ധപീഡനം നടത്തിയ കേസില്‍ പ്രതിക്ക് പത്തുവര്‍ഷം കഠിനതടവും 50,000 രൂപ പിഴയും. പാരിപ്പള്ളി കരിമ്പാലൂര്‍ തിരുവാതിര വീട്ടില്‍ സജീവിനെ(58)യാണ് ശിക്ഷിച്ചത്.
കൊല്ലം ഒന്നാം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (പോക്‌സോ) ജഡ്ജി പി.എന്‍.വിനോദാണ് വിധി പ്രസ്താവിച്ചത്.
ഡിവൈ.എസ്.പി. എസ്.ഷെരീഫിന്റെ നേതൃത്വത്തില്‍ പാരിപ്പള്ളി പോലീസാണ് കേസന്വേഷണം നടത്തിയത്. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സോജാ തുളസിധരന്‍, അഭിഭാഷക അഞ്ജിത രാജ് എന്നിവര്‍ ഹാജരായി.