ഷുക്കൂര്‍ വധം: ഉമ്മയുടെ ആവശ്യം കോടതി അംഗീകരിച്ചു

കൊച്ചി: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ കുറ്റവിമുക്തരാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതികളായ പി. ജയരാജന്, ടി.വി. രാജേഷ് തുടങ്ങിയ സി.പി.എം നേതാക്കള്‍ നല്കിയ ഹര്‍ജി തീര്‍പ്പാക്കും മുമ്പ് തന്റെ വാദം കൂടി കേള്‍ക്കണമെന്ന ഷുക്കൂറിന്റെ ഉമ്മ ആതിക്കയുടെ ആവശ്യം എറണാകുളത്തെ പ്രത്യേക സി.ബി.ഐ കോടതി അംഗീകരിച്ചു.
കുറ്റപത്രത്തിന്റെ പകര്‍പ്പ് ആതിക്കയ്ക്ക് നല്കാന് സി.ബി.ഐയുടെ അഭിഭാഷകന് നിര്‍ദേശം നല്കിയ കോടതി കേസ് ജൂലൈ 17ന് വീണ്ടും പരിഗണിക്കും. അഡ്വ. മുഹമ്മദ് ഷാ മുഖേനയാണ് ആതിക്ക ഹര്‍ജി നല്‍കിയത്.