വില്ലേജ് ഓഫീസിൽ നിങ്ങളുടെ ഭൂനികുതി സ്വീകരിക്കാതിരിക്കുന്നുണ്ടോ?

Share our post

ചുരുക്കം ചില വില്ലേജ് ഓഫീസുകളിൽ നിസ്സാര കാരണം കാണിച്ചുകൊണ്ട് ഭൂനികുതി സ്വീകരിക്കുന്നത് നിരസിക്കുന്നതായി കാണാം.

നികുതി സ്വീകരിക്കുന്നതിന് ഭൂവുടമയോട് അനാവശ്യ രേഖകൾ ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. ഇക്കാരണത്താൽ ഭൂനികുതി നിരസിക്കുന്നുണ്ടെങ്കിൽ വില്ലേജ് ഓഫീസർ രേഖാമൂലം ഭൂവുടമയെ അറിയിക്കേണ്ടതും, ഭൂവുടമയ്ക്ക് പരാതിയുണ്ടെങ്കിൽ തഹസീൽദാരെ രേഖാമൂലം ആക്ഷേപം അറിയിക്കുകയും ചെയ്യാം.

1. ദീർഘകാലം കരം അടയ്ക്കാത്ത ഭൂമിയുടെ കരം സ്വീകരിക്കുന്നതിനായി ഭൂപരിശോധനയിലും, പ്രാദേശിക അന്വേഷണത്തിലും കൈവശം ബോധ്യമാകുന്ന പക്ഷം വില്ലേജ് ഓഫീസർ കരം സ്വീകരിക്കേണ്ടതാണ്. ഇപ്പോൾ ഓൺലൈൻ പോക്കുവരവ് നടപ്പിലാക്കിയിട്ടുള്ള സാഹചര്യത്തിൽ ബാധ്യതയോ പണയമോ ഉള്ള ഭൂമിയുടെ നികുതി സ്വീകരിക്കുന്നതിൽ ബാധ്യതാ സർട്ടിഫിക്കറ്റ് ഹാജരാക്കുവാൻ ആവശ്യപ്പെടുവാൻ പാടുള്ളതല്ല.

2. ഏതെങ്കിലും ധനകാര്യ സ്ഥാപനത്തിൽ ഭൂമി പണയ പ്പെടുത്തിയിട്ടുണ്ടെങ്കിൽ പണയവിവരം നികുതി ശീട്ടിൽ രേഖപ്പെടുത്തി, നികുതി സ്വീകരിക്കേണ്ടതാണ്.

3.റവന്യൂ റിക്കവറി നടപടികൾ നിലവിൽ ഉണ്ടെന്ന കാരണത്താൽ സ്വീകരിക്കാത്തതും കൈവശാവകാശ സർട്ടിഫിക്കറ്റ് നൽകാത്തതും നിയമവിരുദ്ധമാണ്.

4. വനവുമായി അതിർത്തി പങ്കിടുന്ന ഭൂമിയുടെ നികുതി സ്വീകരിക്കുന്നതിനും കൈവശ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിനും ഫോറസ്റ്റ് എൻഒസി ആവശ്യപ്പെടുന്നത് നിയമവിരുദ്ധമാണ്. ഇക്കാര്യത്തിൽ വില്ലേജ് ഓഫീസർ പൊതുജനങ്ങളെ ബുദ്ധിമുട്ടിക്കാതെ സ്വന്തം ഓഫീസിലെ രേഖകൾ പരിശോധികേണ്ടതാണ്.

5. കോടതി ജപ്തി, അറ്റാച്ച്മെന്റ്റ് എന്നിവ നികുതി സ്വീകരിക്കുന്നതിന് തടസ്സമല്ല.

മേൽ കാണിച്ചിട്ടുള്ള വിവരങ്ങൾ കോടതി/സർക്കാർ ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!