പഴശ്ശി ഡാമിന്റെ ഷട്ടര്‍ ഉയര്‍ത്തും; ജാഗ്രത പാലിക്കണം

മട്ടന്നൂർ : ജൂണ്‍ നാല് മുതല്‍ കേരളത്തില്‍ മണ്‍സൂണ്‍ ആരംഭിക്കുമെന്ന മുന്നറിയിപ്പുള്ളതിനാല്‍ വരും ദിവസങ്ങളില്‍ പഴശ്ശി ബാരേജിന്റെ ഷട്ടര്‍ ക്രമാനുഗതമായി ഉയര്‍ത്തി ബാരേജിലെ വെള്ളത്തിന്റെ അളവ് നിയന്ത്രിക്കാന്‍ ജില്ലാ കലക്ടര്‍ അനുമതി നല്‍കി. പുഴയുടെ തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണം. രാത്രിയില്‍ ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനും ഷട്ടര്‍ തുറക്കുന്ന സമയം രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് വരെയായി ക്രമീകരിക്കാനും കലക്ടര്‍ നിര്‍ദേശിച്ചു.