പ്ലസ് വൺ ആദ്യഘട്ട പ്രവേശനം: അപേക്ഷ നൽകാൻ ഇനി ഏഴ് ദിവസം മാത്രം

തിരുവനന്തപുരം: ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി ഒന്നാം വർഷത്തിലെ ആദ്യഘട്ട പ്രവേശനത്തിന് ഓൺലൈൻ വഴി അപേക്ഷ സമർപ്പിക്കാനുള്ള സമയം ജൂൺ ഒമ്പതിന് അവസാനിക്കും. ഇന്നലെ വൈകിട്ട് നാല് മുതലാണ് അപേക്ഷ സമർപ്പണം ആരംഭിച്ചത്. ഏകജാലക സംവിധാനം വഴിയാണ് പ്രവേശനം നൽകുക. അപേക്ഷ ഒമ്പതിന് അവസാനിപ്പിച്ച് ട്രയൽ അലോട്ട്മെന്റ് 13ന് പ്രസിദ്ധീകരിക്കും. ആദ്യ അലോട്ട്മെന്റ് 19ന്. ആദ്യഘട്ടം പ്രവേശനം പൂർത്തിയാക്കി ജൂലൈ അഞ്ചിന് ക്ലാസുകൾ തുടങ്ങും.
സ്പോർട്സ് ക്വോട്ട പ്രവേശനത്തിന് മികവ് രജിസ്ട്രേഷനും സർട്ടിഫിക്കറ്റ് വെരിഫിക്കേഷനും ആറ് മുതൽ 14 വരെ നടക്കും. ഏഴ് മുതൽ 15 വരെ ഓൺലൈൻ രജിസ്ട്രേഷൻ നടത്താം. കമ്യൂണിറ്റി ക്വോട്ടയിലേക്ക് 15 മുതൽ 24 വരെയും മാനേജ്മെന്റ് ക്വോട്ടയിലേക്കും അൺ എയ്ഡഡ് ക്വോട്ടയിലേക്കും 26 മുതൽ ജൂലൈ നാല് വരെയുമാണ് അപേക്ഷിക്കേണ്ടത്.