നടുവില്‍ ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ വിഭാഗങ്ങളില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

നടുവില്‍: ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ ഇലക്ട്രിക്കല്‍, ഇലക്ട്രോണിക്സ്, ഓട്ടോമൊബൈല്‍ വിഭാഗങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് വര്‍ക്ക്‌ഷോപ്പ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു.
ബന്ധപ്പെട്ട വിഷയത്തില്‍ മൂന്ന് വര്‍ഷ ഡിപ്ലോമയാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണം.
ജൂണ്‍ അഞ്ചിന് രാവിലെ 11 മണിക്ക് ഇലക്ട്രിക്കല്‍, ആറിന് രാവിലെ 11 മണിക്ക് ഇലക്ട്രോണിക്സ്, ഏഴിന് രാവിലെ 11 മണിക്ക് ഓട്ടോമൊബൈല്‍ എന്നിങ്ങനെയാണ് കൂടിക്കാഴ്ച. ഫോണ്‍: 0460 2251091.