കാക്കയങ്ങാട് പാല സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനമാരംഭിച്ചു
കാക്കയങ്ങാട് : പാല പ്ലസ് വൺ പ്രവേശനത്തിന് വിദ്യാർത്ഥികൾക്ക് മാർഗ്ഗനിർദ്ദേശം നൽകാൻ പല ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ ഹെൽപ്പ് ഡെസ്ക് പ്രവർത്തനം ആരംഭിച്ചു. ഹെൽപ്പ് ഡെസ്കിൽ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പ്ലസ് വൺ അപേക്ഷ സൗജന്യമായി ചെയ്തു കൊടുക്കുന്നതാണ്. ജൂൺ ഒമ്പതാം തീയതി വരെ എല്ലാ പ്രവർത്തി ദിവസങ്ങളിലും ഈ സേവനം ലഭ്യമാണ്. അധ്യാപകരായ ഷക്കീൽ, ഷോബി, ഷിജു, പ്രസന്ന, മുബഷിറ എന്നിവർ നേതൃത്വം നൽകി.