എം.എ ട്രൈബൽ ആൻ്റ് റൂറൽ സ്റ്റഡിസ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിക്കുന്നു

കണ്ണൂർ: യൂണിവേഴ്സിറ്റി മാനന്തവാടി ക്യാമ്പസ് ഗോത്ര വർഗ ഗ്രാമീണ പഠനം എം. എ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.
ഇന്ത്യയിലെ പാർശ്വ വൽക്കൃത സമൂഹങ്ങളായ ഗോത്ര ഗ്രാമീണ ജനതയെ കുറിച്ച് ആഴത്തിലുള്ള പഠനങ്ങൾ നടത്തുകവഴി പുതു അറിവുകളും പുതിയ ദിശാബോധങ്ങളും ഉണ്ടാക്കിയെടുക്കുക എന്നതാണ് ഈ പ്രോഗ്രാമിൻ്റെ പ്രധാന ഉദ്ദേശ്യ ലക്ഷ്യം.
45 % മാർക്കിൽ കുറയാതെയുള്ള ബിരുദമാ ണ് കോഴ്സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത. നിലവിൽ ഫലം പ്രതീക്ഷിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നതാണ്. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയ്യതി 06.06.2023 ആണ്.
കൂടുതൽ വിവരങ്ങൾക്ക്
www.admission.kannuruniversity.ac.in
+919947111890
+918985188493