കെ.എസ്.ആര്‍.ടി.സി ബസുകളില്‍ യു.പി.ഐ വഴി ടിക്കറ്റ്; പദ്ധതി പരീക്ഷണാര്‍ഥം നടപ്പാക്കി, നിലവില്‍ ഏതാനും ബസുകളില്‍ മാത്രം

തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയുടെ സൂപ്പര്‍ക്ലാസ് ബസുകളില്‍ യു.പി.ഐയിലൂടെ ടിക്കറ്റിന് പണം സ്വീകരിച്ച് തുടങ്ങി.
യാത്രക്കാര്‍ക്ക് കണ്ടക്ടറുടെ കൈവശമുള്ള യു.പി.ഐ. ക്യൂ ആര്‍ കോഡ് സ്‌കാന്‍ ചെയ്ത് പണം കൈമാറാം. കണ്ടക്ടറുടെ സ്മാര്‍ട്ട് ഫോണിലൂടെ പണം ഇടപാട് സ്ഥിരീകരിക്കാന്‍ കഴിയുന്നതാണ് പുതിയ സംവിധാനം.
പരീക്ഷണാടിസ്ഥാനത്തില്‍ ഏതാനും ബസുകളിലാണ് ഇത് നടപ്പാക്കിയിട്ടുള്ളത്. ക്രമേണ മറ്റു ബസുകളിലേക്കും വ്യാപിപ്പിക്കും.
ഫോണ്‍ പേയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിനായി പ്രത്യേക മൊബൈല്‍ ആപ് തയാറാക്കി.
ഇതില്‍ കെ.എസ്.ആര്‍.ടി.സിയുടെ അക്കൗണ്ടില്‍ പണം എത്തുന്നതിന് സ്ഥീരീകരണം ലഭിക്കും. ബസുകളുടെ റൂട്ടും ഫെയര്‍വിശദാംശങ്ങളും ഈ ആപ്പില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
യു.പി.ഐ ആപ്പുകള്‍ വഴി എത്രരൂപ കളക്ഷന്‍ ലഭിച്ചിട്ടുണ്ടെന്ന് വേ ബില്ലില്‍ രേഖപ്പെടുത്തി കണ്ടക്ടര്‍ക്ക് തുക അടയ്ക്കാന്‍ കഴിയുന്നതാണ് സംവിധാനം.