Connect with us

KETTIYOOR

കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് നെയ്യാട്ടം 

Published

on

Share our post

കൊട്ടിയൂർ: ചോതി നാളിൽ മണിത്തറയിൽ ചോതി വിളക്ക് തെളിയുന്നതോടെ സ്വയംഭൂവിൽ കൊട്ടിയൂർ പെരുമാൾക്ക് ഇന്ന് നെയ്യാട്ടം. ഇതോടെ ഈ വർഷത്തെ വൈശാഖ മഹോത്സവത്തിന് തുടക്കമാകും. നെയ്യാട്ടത്തിനുള്ള നെയ്യമൃതുമായി വ്രതക്കാർ കൊട്ടിയൂരിലേക്ക് പുറപ്പെട്ടു. ഇന്നലെ വൈകിട്ട് മണത്തണയിലെത്തിയ നെയ്യമൃത് ജന്മസ്ഥാനികരായ വില്ലിപ്പാലൻ വലിയ കുറുപ്പിന്റെയും തമ്മേങ്ങാടൻ മൂത്ത നമ്പ്യാരുടെയും കലശ പാത്രങ്ങളും, വിവിധ മഠങ്ങളിൽ നിന്നെത്തിയ വ്രതക്കാരുടെ നെയ്ക്കിണ്ടികളും ചപ്പാരം ഭഗവതി ക്ഷേത്രത്തിൽ സൂക്ഷിച്ചു. ഇന്ന് രാവിലെ മണത്തണയിൽ നിന്ന് പുറപ്പെടുന്ന വ്രതക്കാർ ഉച്ചയോടെ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേരും. 

വയനാട്ടിലെ മുതിരേരി ക്ഷേത്രത്തിൽ നിന്നുള്ള വാൾ എഴുന്നളളത്ത് സന്ധ്യയോടെ ഇക്കരെ ക്ഷേത്രത്തിലെത്തും. എടയാർ മൂഴിയോട്ടില്ലത്തെ സുരേഷ് നമ്പൂതിരിയാണ് വാൾ എഴുന്നള്ളിക്കുന്നത്. മുതിരേരിയിൽ നിന്നും 20 കിലോമീറ്ററോളം ദൂരം ഒറ്റയ്ക്ക് കാൽനടയായാണ് വാൾ എഴുന്നള്ളിക്കുന്നത്. വാൾ ഇക്കരെ ശ്രീകോവിലിൽ പ്രവേശിച്ചാൽ നെയ്യാട്ടത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. കുറ്റ്യാടിയിലെ ചാതിയൂർ മഠത്തിൽ നിന്ന് തേടന്നൂർ വാര്യരാണ് തീകൊണ്ടുവരുന്നത്. വാൾ വന്നാൽ അടിയന്തരയോഗ സമേതം പടിഞ്ഞിറ്റി നമ്പൂതിരി അക്കരെ കടന്ന് ചാതിയൂരിൽ നിന്ന് എത്തിയ തീ ഉപയോഗിച്ച് മണിത്തറയിൽ മൺതാലങ്ങളിൽ ചോതി വിളക്ക് തെളിയിക്കും. ചോതി വിളക്ക് വെച്ച് തിരിച്ചെത്തിയാൽ വീണ്ടും അടിയന്തര യോഗത്തോടുകൂടി നെയ്യഭിഷേകം നടത്താൻ ചുമതലയുള്ള എല്ലാവരും അക്കരെ എത്തുന്നു. പടിഞ്ഞിറ്റ, ഉഷക്കാമ്പ്രം, പാലോന്നം എന്നീ സ്ഥാനികർക്ക്, ഊരാളന്മാരുടെ സാന്നിദ്ധ്യത്തിൽ ഭണ്ഡാര അറയിൽവച്ച് സമുദായി ഭട്ടതിരിപ്പാട് ഉത്സവ നടത്തിപ്പുമായി ബന്ധപ്പെട്ട ചില നിർദ്ദേശങ്ങൾ നൽകുന്നു. തുട‌ർന്ന് നെയ്യഭിഷേകത്തിനുള്ള ഒരുക്കങ്ങൾ ആരംഭിക്കും. മുഖമണ്ഡപത്തിൽ പടിഞ്ഞിറ്റയുടെ മുഖ്യ കാർമ്മികത്വത്തിൽ ബ്രാഹ്മണ സ്ഥാനികർ ചോതിപുണ്യാഹം നടത്തും. പിന്നീട് സ്ഥാനികർ സ്വയംഭൂ വിഗ്രഹത്തെ ആവരണം ചെയ്തിട്ടുള്ള അഷ്ടബന്ധം നീക്കി നാളം തുറക്കും.

 പാലോന്നം നമ്പൂതിരി നെയ്യാട്ടത്തിനുള്ള രാശി വിളിച്ചറിയിക്കുന്നതോടെ ആചാരപ്രകാരം നെയ്യാട്ടം തുടങ്ങും. ആദ്യം വില്ലിപ്പാലൻ കുറുപ്പിന്റെയും തുടർന്ന് തമ്മേങ്ങാടൻ നമ്പ്യാരുടെയും കലശപ്പാത്രങ്ങൾ തുറന്ന് അഭിഷേകം നടത്തും. തുടർന്ന് ക്രമം അനുസരിച്ച് വിവിധ മഠങ്ങളിൽ നിന്നുള്ള വ്രതക്കാർ സമർപ്പിച്ച നെയ്യ് അഭിഷേകം ചെയ്യും.നാളെ വിശാഖം നാളിൽ ഭണ്ഡാരം എഴുന്നള്ളത്ത്. ക്ഷേത്രഗോപുര സ്ഥാനമായ മണത്തണയിൽ നിന്ന് ഉത്സവാവശ്യത്തിനുള്ള സ്വർണം, വെള്ളിപ്പാത്രങ്ങൾ, വെള്ളിവിളക്ക്, തിരുവാഭരണച്ചെപ്പ് എന്നിവ കുടിപതികൾ കൊട്ടിയൂരിലേക്ക് എഴുന്നള്ളിക്കും. 

മണത്തണയിൽ നിന്ന് പുറപ്പെടുന്ന ഭണ്ഡാരം എഴുന്നള്ളത്ത് അർദ്ധരാത്രിയോടെ ഇക്കരെ ക്ഷേത്രത്തിൽ എത്തിച്ചേരും. ഭണ്ഡാരം എഴുന്നള്ളത്ത് അക്കരെ പ്രവേശിക്കുന്നതുമുതൽ സ്ത്രീകൾ ഉൾപ്പെടെയുള്ള ഭക്തജനങ്ങൾക്ക് അക്കരെ സന്നിധിയിൽ ദർശനം നടത്താം. അപ്പോൾ മുതൽ നിത്യപൂജകളും ആരംഭിക്കും.


Share our post

KETTIYOOR

സ​ഹാ​യം കാത്ത് വൃ​ദ്ധ ദ​മ്പ​തി​ക​ൾ;​ സു​മ​ന​സ്സു​ക​ൾ ക​നി​യ​ണം

Published

on

Share our post

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ പ​ഞ്ചാ​യ​ത്ത് വെ​ങ്ങ​ലോ​ടി​യി​ലെ മ​റ്റ​പ്പ​ള്ളി​ൽ ജോ​സ​ഫ്-​അ​ച്ചാ​മ്മ ദ​മ്പ​തി​ക​ളാ​ണ് വൃ​ക്ക ചു​രു​ങ്ങു​ന്ന രോ​ഗ​വും കാ​ൻ​സ​റും കാ​ര​ണം നി​ത്യ​ചെ​ല​വി​നും തു​ട​ർ ചി​കി​ത്സ​ക്കും സ​ഹാ​യ​ത്തി​നാ​യി കാ​ത്തി​രി​ക്കു​ന്ന​ത്. ജോ​സ​ഫി​ന് 85 വ​യ​സ്സു​ണ്ട്.

ക​ഴി​ഞ്ഞ മൂ​ന്ന് വ​ർ​ഷ​മാ​യി വൃ​ക്ക ചു​രു​ങ്ങു​ന്ന രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലാ​ണ്. മാ​സം 5000 രൂ​പ​യു​ടെ മ​രു​ന്ന് വേ​ണം. ഭാ​ര്യ അ​ച്ചാ​മ്മ​ക്ക് 77 വ​യ​സ്സാ​യി. ക​ഴി​ഞ്ഞ മാ​സ​മാ​ണ് കാ​ൻ​സ​ർ സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ര​ണ്ട് പേ​ർ​ക്കും മാ​സം 15000ത്തോ​ളം രൂ​പ മ​രു​ന്നി​ന് മാ​ത്ര​മാ​യി വ​രു​ന്നു​ണ്ട്.

പ​ണ​മി​ല്ലാ​ത്ത​തി​നാ​ൽ തു​ട​ർ ചി​കി​ത്സ​യും മ​രു​ന്നും വാ​ങ്ങാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ് ഇ​വ​ർ. മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​മി​ല്ലാ​തെ ഭ​ക്ഷ​ണം പോ​ലു​മു​ണ്ടാ​ക്കാ​ൻ സാ​ധി​ക്കാ​ത്ത അ​വ​സ്ഥ​യി​ലാ​ണ്. ഇ​വ​രു​ടെ വീ​ട്ടി​ലേ​ക്കെ​ത്താ​ൻ വ​ഴി​യു​മി​ല്ല എ​ന്ന​താ​ണ് പ്ര​ധാ​ന പ്ര​ശ്‌​നം. പെ​ൻ​ഷ​ൻ പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​ത്ര​യും കാ​ലം ക​ഴി​ഞ്ഞ​ത്.

എ​ന്നാ​ൽ, ര​ണ്ട് പേ​ർ​ക്കും രോ​ഗം പി​ടി​പെ​ട്ട​തോ​ടെ പെ​ൻ​ഷ​ൻ തു​ക തി​ക​യാ​തെ വ​ന്നു. ക​ടം മേ​ടി​ച്ചും പ​ട്ടി​ണി കി​ട​ന്നും ജീ​വി​തം ത​ള്ളി നീ​ക്കു​ക​യാ​ണെ​ന്ന് അ​യ​ൽ​വാ​സി​യാ​യ വീ​ട്ട​മ്മ പ​റ​യു​ന്നു. സു​മ​ന​സ്സു​ക​ളു​ടെ സ​ഹാ​യം ഈ ​വൃ​ദ്ധ ദ​മ്പ​തി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​ണ്.

ഇ​വ​ർ​ക്ക് സ​ഹാ​യ​മെ​ത്തി​ക്കാ​നാ​യി കേ​ര​ള ഗ്രാ​മീ​ൺ ബാ​ങ്ക് നീ​ണ്ടു​നോ​ക്കി ശാ​ഖ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ന്നി​ട്ടു​ണ്ട്. Ac name: joseph mattapallil. kerala gramin bank. bank account no. 40489100004292. ifsc: klgb0040489. branch: neendunokki, kottiyoor. mobile no: 09539860466.`


Share our post
Continue Reading

KANICHAR

സി.പി. എം പേരാവൂർ ഏരിയാ സമ്മേളനത്തിന് കോളയാട്ട് ചെങ്കൊടി ഉയർന്നു

Published

on

Share our post

എം.വിശ്വനാഥൻ

കോളയാട്: സി.പി.എം പേരാവൂർ ഏരിയാ സമ്മേളനത്തിന് പൊതുസമ്മേളന വേദിയായ കോളയാട്ടെ സീതാറാം യെച്ചൂരി നഗറിൽ
സംഘാടകസമിതി ചെയർമാൻ കെ. ടി. ജോസഫ് പതാകയുയർത്തി. വിവിധ സ്മൃതികുടീരങ്ങളിൽനിന്ന് പുറപ്പെട്ട കൊടിമര, പതാക, ദീപശിഖാ ജാഥകൾ താഴെ കോളയാടിൽ സംഗമിച്ച് അത്‌ലറ്റുകൾ, റെഡ് വളണ്ടിയർമാർ എന്നിവരുടെ അകമ്പടിയോടെ പൊതുസമ്മേളന നഗരിയിലെത്തിച്ചു. 22 അനുബന്ധ ദീപശിഖകളും താഴെ കോളയാട് സംഗമിച്ചു. ഏരിയ സെക്രട്ടറി എം.രാജൻ അധ്യക്ഷനായി.

കൊടിമര ജാഥ ജില്ലാ സെക്രട്ടറിയേറ്റംഗം പി .ഹരീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ പി .വി. പ്രഭാകരൻ ഏറ്റുവാങ്ങി. പതാകജാഥ സംസ്ഥാന കമ്മറ്റിയംഗം ഡോ. വി ശിവദാസൻ ഉദ്ഘാടനം ചെയ്തു. ജാഥാ ലീഡർ കെ.സുധാകരൻ ഏറ്റുവാങ്ങി. ദീപശിഖാ ജാഥകൾ ജില്ലാ കമ്മറ്റിയംഗം വി. ജി .പദ്മനാഭൻ ഉദ്ഘാടനം ചെയ്തു. ജിജി ജോയ് ഏറ്റുവാങ്ങി. ശനിയാഴ്ച പ്രതിനിധി സമ്മേളനം സംസ്ഥാന കമ്മിറ്റിയംഗം എൻ.ചന്ദ്രനും ഞായറാഴ്ച പൊതുസമ്മേളനം സംസ്ഥാന സെക്രട്ടറിയേറ്റംഗം പി.കെ.ബിജുവും ഉദ്ഘാടനം ചെയ്യും.

 


Share our post
Continue Reading

KETTIYOOR

കൊട്ടിയൂർ നെല്ലിയോടിയിൽ മധ്യവയസ്കൻ തോട്ടിൽ മരിച്ച നിലയിൽ

Published

on

Share our post

കൊട്ടിയൂർ: മധ്യവയസ്കനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊട്ടിയൂർ നെല്ലിയോടി പടിഞ്ഞാറെ നഗറിലെ കല്ലംതോട്ടിൽ വിജയനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. നെല്ലിയോടി നഗറിലെ ആളുകളാണ് ശനിയാഴ്ച രാവിലെ തോട്ടിൽ മൃതദേഹം കണ്ടത്. കേളകം എസ്.ഐ വി.വി. ശ്രീജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. കലുങ്കിന് മുകളിൽ നിന്ന് തോട്ടിലേക്ക് വീണ് മരണപ്പെട്ടതാകാമെന്നാണ് പോലീസിൻറെ നിഗമനം.


Share our post
Continue Reading

Kerala14 mins ago

കുടുംബാരോഗ്യ കേന്ദ്രത്തിൽ പ്രതിവിഷം ലഭ്യമാക്കും

Kannur17 mins ago

കായിക ക്ഷമതാ പരീക്ഷ ഡിസംബർ മൂന്ന് മുതൽ പത്ത് വരെ

India20 mins ago

ശ്രദ്ധിക്കുക, ഡിസംബര്‍ ഒന്ന് മുതല്‍ ഒ.ടി.പി സേവനങ്ങള്‍ തടസപ്പെട്ടേക്കാം

Kannur36 mins ago

പറശ്ശിനിക്കടവ് ഫ്ലോട്ടിങ് റസ്റ്ററന്റ് ടെൻഡർ ചെയ്തു

Kannur41 mins ago

കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ 18 പേരെ കടിച്ച തെരുവുനായക്ക് പേവിഷ ബാധ സ്ഥിരീകരണം

Kerala57 mins ago

കുട്ടംപുഴയില്‍ വനത്തില്‍ കാണാതായ മൂന്ന് സ്ത്രീകളെയും കണ്ടെത്തി

Kerala16 hours ago

കുടുംബശ്രീ സി.ഡി.എസ് അംഗങ്ങള്‍ക്ക് യാത്രാബത്ത അനുവദിക്കാൻ തീരുമാനം

Kerala16 hours ago

ബി.എഡ് ഇനി നാലു വർഷം, ടി.ടി.സിയും നിലവിലെ ബി.എഡും നിർത്തും

Kerala16 hours ago

ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഭക്ഷ്യവിഷബാധ; കാറ്ററിങ് സ്ഥാപനം പൂട്ടിച്ചു

Kerala16 hours ago

വഖഫ് ബോര്‍ഡിന്റെ കാലാവധി നീട്ടി ഹൈക്കോടതി

Breaking News3 years ago

കോ​വി​ഡ് മൂ​ന്നാം ത​രം​ഗം രൂ​ക്ഷ​മാ​കാ​ൻ സാ​ധ്യ​ത​യെ​ന്ന് മു​ന്ന​റി​യി​പ്പ്

Local News2 years ago

പേരാവൂർ സ്വദേശിനിയായ അധ്യാപിക തീപ്പൊള്ളലേറ്റ് മരിച്ച നിലയിൽ

Breaking News2 years ago

ലാപ്‌ടോപ്പിൽ 80 സ്ത്രീകളുടെ അശ്ലീല ദൃശ്യങ്ങൾ; വയനാട്ടിൽ നിന്ന് മടങ്ങും വഴി പള്ളി വികാരി പിടിയിൽ,

PERAVOOR1 year ago

പേരാവൂർ സ്വദേശിനിയായ യുവതി സെർബിയയിൽ അന്തരിച്ചു

KOLAYAD2 years ago

കോളയാട് മേനച്ചോടിയിൽ അമ്മയ്ക്കും രണ്ട് മക്കൾക്കും വെട്ടേറ്റ് ഗുരുതര പരിക്ക്

Kannur1 year ago

പേരാവൂരിലെ ട്രസ്റ്റിന്റെ ഫാമിൽ വൻ വ്യാജവാറ്റ്; 1200 ലിറ്റർ വാഷും 40 ലിറ്റർ ചാരായവും പിടികൂടി

Kannur2 years ago

വിദ്യാർത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ മദ്രസ അധ്യാപകനെതിരെ കണ്ണവം പോലീസ് കേസെടുത്തു

Breaking News2 years ago

പേരാവൂര്‍ കുനിത്തലയില്‍ പടക്കവില്പന ശാലക്ക് സമീപത്തെ സംഘര്‍ഷം;നാലു പേര്‍ക്കെതിരെ കേസ്

Breaking News8 months ago

പേരാവൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു

PERAVOOR12 months ago

പേരാവൂരിൽ സ്‌കൂൾ വിദ്യാർഥിനിയുടെ കൈവിരൽ അധ്യാപകൻ തല്ലിയൊടിച്ചതായി പരാതി

Trending

Copyright © 2023 NEWSHINTONLINE

error: Content is protected !!